SignIn
Kerala Kaumudi Online
Friday, 26 June 2026 5.59 AM IST

പത്തനംത്തിട്ടയിൽ ക്വാറന്‍റീനിലായിരുന്ന യുവതി തൂങ്ങിമരിച്ച നിലയിൽ

suicide

പത്തനംതിട്ട: പത്തനംതിട്ടയിൽ വീട്ടിൽ ക്വാറന്‍റീനിൽ ആയിരുന്ന യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഏഴംകുളത്ത് ചേർക്കോട്ട് സ്വദേശി മേരി മയാസയെ (28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തഞ്ചാവൂരിൽ നിന്നും ജൂൺ 27നാണ് മേരി വീട്ടിലെത്തിയത്. തുടർന്ന് കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

അതേസമയം കൊല്ലം കൊട്ടാരക്കരയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡായിരുന്നുവെന്ന പരിശോധനഫലം പുറത്തുവന്നു. ദുബായിൽ നിന്നെത്തി പുത്തൂരിൽ നിരീക്ഷണത്തിൽ കഴിഞ്ഞ നെടുവത്തൂർ സ്വദേശി മനോജ് ആണ് മരിച്ചത്. ഇയാളുടെ ഒപ്പം ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന സുഹൃത്തിനും അസ്വസ്ഥതകൾ ഉണ്ടായിരുന്നു. സുഹൃത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: QUARANTINE SUICIDE, KERALA COVID UPDATE, PATHANAMTHITTA COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA