SignIn
Kerala Kaumudi Online
Saturday, 27 February 2021 9.50 PM IST

കേരളത്തിലെ ആത്മഹത്യകൾക്ക് പിന്നിൽ...

suicide

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം

.............................

കേ​ര​ള​ത്തി​ന്റെ​ ​കു​ടും​ബ​ഘ​ട​ന​യി​ൽ,​ ​ജീ​വി​ത​ശൈ​ലി​യി​ൽ,​ ​ആ​രോ​ഗ്യ​ ​-​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ,​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ​ ​വ​ന്ന​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​വ്യാ​പ​ക​ത​ല​ത്തി​ൽ​ ​നേ​ട്ട​ങ്ങ​ൾ​ ​സൃ​ഷ്ടി​ച്ച​പ്പോ​ൾ​ത്ത​ന്നെ​ ​നി​ര​വ​ധി​ ​കോ​ട്ട​ങ്ങ​ളും​ ​ഒ​പ്പ​മു​ണ്ടാ​യി.​ ​അ​തി​ന്റെ​ ​ബാ​ക്കി​പ​ത്ര​മാ​ണ് ​പെ​രു​കു​ന്ന​ ​ആ​ത്മ​ഹ​ത്യ​ക​ൾ.


കു​ടും​ബ​ഘ​ട​ന
സ​മൂ​ഹ​ത്തി​ലെ​ ​സു​പ്ര​ധാ​ന​ ​സാ​മൂ​ഹി​ക​ ​സ്ഥാ​പ​ന​മാ​ണ് ​കു​ടും​ബം.​ ​അ​ൻ​പ​തു​ക​ളു​ടെ​ ​അ​വ​സാ​ന​ത്തോ​ടെ​ ​ന​ട​പ്പി​ലാ​യ​ ​ഭൂ​പ​രി​ഷ്ക​ര​ണ​ ​ന​യ​ങ്ങ​ൾ​ ​കൂ​ട്ടു​കു​ടും​ബ​ ​വ്യ​വ​സ്ഥി​തി​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​ക​യാ​യി​രു​ന്നു.​ ​പൂ​ർ​ണ​മാ​യും​ ​കാ​ർ​ഷി​ക​ ​സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​ ​ആ​ശ്ര​യി​ച്ചു​പോ​ന്ന​ ​കു​ടും​ബ​ങ്ങ​ൾ​ ​ത​ക​ർ​ന്നു.​ ​പ​ക​രം​ ​അ​ണു​കു​ടും​ബ​ങ്ങ​ളു​ടെ​ ​ആ​വി​ർ​ഭാ​വ​ത്തി​നു​ ​തു​ട​ക്കം​ ​കു​റി​ച്ചു.​ ​അ​ച്ഛ​ൻ,​ ​അ​മ്മ,​ ​കു​ട്ടി​ക​ൾ​ ​എ​ന്ന​ ​ത​ര​ത്തി​ൽ​ ​കു​ടും​ബ​ ​സ​ങ്ക​ല്പം​ ​ഒ​തു​ങ്ങി​യ​തോ​ടെ​ ​കു​ടും​ബ​ത്തി​നു​ള്ളി​ലെ​ന്ന​ ​പോ​ലെ​ ​സ​മൂ​ഹ​ത്തി​ന​ക​ത്തും​ ​നേ​രി​ടു​ന്ന​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ ​മ​റ്റു​ള്ള​വ​രോ​ട് ​തു​റ​ന്നു​ ​പ​റ​യാ​നും​ ​പ്ര​യാ​സ​ങ്ങ​ൾ​ ​പ​ങ്കു​വ​യ്‌​ക്കാ​നു​മു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​തീ​രെ​ക്കു​റ​ഞ്ഞു.​ ​ഇ​ന്ന് ​കേ​ര​ള​ത്തി​ൽ​ 86.5​ ​ശ​ത​മാ​ന​ത്തോ​ളം​ ​അ​ണു​കു​ടും​ബ​ങ്ങ​ളാ​ണ്.​ ​കു​ടും​ബ​ങ്ങ​ളി​ലെ​ ​സം​ഘ​ർ​ഷം​ ​ശൈഥി​ല്യ​ത്തി​ലേ​ക്ക് ​ന​യി​ക്കു​ന്നു.​ ​വി​വാ​ഹ​ബ​ന്ധ​ങ്ങ​ളു​ടെ​ ​ത​ക​ർ​ച്ച​ ​അ​ണു​കു​ടും​ബ​ങ്ങ​ളു​ടെ​ ​പൊ​തു​സ്വ​ഭാ​വ​മാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.


വി​ദ്യാ​ഭ്യാ​സ​ ​രീ​തി
പ​ണ്ടു​മു​ത​ലേ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​പ്ര​ഥ​മ​സ്ഥാ​നം​ ​ക​ല്പി​ക്കു​ന്ന​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.​ ​ഉ​യ​ർ​ന്ന​ ​സാ​ക്ഷ​ര​താ​ ​നി​ര​ക്ക് ​കേ​ര​ള​ത്തെ​ ​മ​റ്റി​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​വേ​റി​ട്ടു​ ​നി​റു​ത്തു​ന്നു.​ ​എ​ന്നാ​ൽ​ ​സ​മീ​പ​കാ​ല​ത്ത് ​രൂ​പം​കൊ​ണ്ട​ ​വ​ല്ലാ​ത്ത​ ​മ​ത്സ​ര​ബു​ദ്ധി​യും​ ​സാ​ക്ഷാ​ത്‌​ക​രി​ക്കാ​നാ​കാ​ത്ത​ ​ജോ​ലി​ ​മോ​ഹ​ങ്ങ​ളും​ ​മോ​ഹ​ഭം​ഗ​ങ്ങ​ളും​ വൈകാ​രി​ക​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ക്കു​ന്നു​ണ്ട്.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​കു​ടും​ബ​ത്തി​ന്റെ​ ​അ​ഭി​മാ​ന​ ​സൂ​ച​ക​മാ​യി​ ​മാ​റി.​ ​കു​ടും​ബ​ത്തി​ന്റെ​ ​ഏ​ക​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ലേ​ക്ക് ​കേ​ന്ദ്രീ​ക​രി​ച്ച​പ്പോ​ൾ​ ​പ്ര​തീ​ക്ഷ​ ​അ​പ്പാ​ടെ​ ​ചു​മ​ലി​ലേ​റ്റേ​ണ്ടി​ ​വ​ന്ന​ ​കു​ട്ടി​ക​ൾ​ ​ക​ടു​ത്ത​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി.​ ​വി​വി​ധ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ല​പ്ര​ഖ്യാ​പ​ന​ ​വേ​ള​യി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​ത്മ​ഹ​ത്യ​ ​കൂ​ടു​ന്ന​ ​നി​ല​യു​മാ​യി.​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​യു​ടെ​ ​അ​ർ​ത്ഥ​ശൂ​ന്യ​ത​യാ​ണ് ​ഇ​തി​ൽ​ ​തെ​ളി​ഞ്ഞു​വ​രു​ന്ന​ത്.


കു​ടി​യേ​റ്റം
കേ​ര​ള​ത്തി​ൽ​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യ്ക്ക് ​ത​ക​ർ​ച്ച​ ​നേ​രി​ട്ട​പ്പോ​ൾ​ ​വ്യ​വ​സാ​യ​വ​ത്ക​ര​ണം​ ​എ​ങ്ങു​മെ​ത്തി​യി​രു​ന്നി​ല്ലെ​ന്ന​ത് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​തീ​ർ​ത്തും​ ​ഇ​ല്ലാ​താ​ക്കി.​ ​എ​ഴു​പ​തു​ക​ളു​ടെ​ ​തു​ട​ക്ക​ത്തി​ൽ​ ​ഇ​വി​ടെ​ ​നി​ന്നു​ ​ഗ​ൾ​ഫ് ​നാ​ടു​ക​ളി​ലേ​ക്ക് ​തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ​ ​പ്ര​വാ​ഹം​ ​തു​ട​ങ്ങു​ന്ന​ത് ​അ​ങ്ങ​നെ​യാ​ണ്.​ ​ഗ​ൾ​ഫി​ൽ​ ​നി​ന്ന് ​കേ​ര​ള​ത്തി​ലേ​ക്ക് ​ഒ​ഴു​കി​യെ​ത്തി​യ​ ​പ​ണം​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​താ​ത്കാ​ലി​ക​മാ​യെ​ങ്കി​ലും​ ​പു​ഷ്ടി​പ്പെ​ടു​ത്തി.​ ​ഗ​ൾ​ഫ് ​പ​ണ​ത്തി​ന്റെ​ ​ഒ​ഴു​ക്കി​ൽ​ ​ധാ​രാ​ളം​ ​ഇ​ട​ത്ത​ര​ക്കാ​ർ​ ​സാ​മ്പ​ത്തി​ക​മാ​യി​ ​മെ​ച്ച​പ്പെ​ട്ട​ ​നി​ല​യി​ലെ​ത്തി.​ ​എ​ന്നാ​ൽ,​ ​ഇൗ​ ​ഉ​യ​ർ​ച്ച​ ​ഏ​റെ​ക്കാ​ലം​ ​നീ​ണ്ടു​നി​ന്നി​ല്ല.​ ​ഗ​ൾ​ഫി​ലെ​ ​ജോ​ലി​സാ​ദ്ധ്യ​ത​ ​മ​ങ്ങു​ക​യും​ ​ശ​മ്പ​ളം​ ​വെ​ട്ടി​ക്കു​റ​യ്ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​സ്ഥി​തി​യാ​യ​പ്പോ​ൾ​ ​ഇ​ട​ക്കാ​ല​ത്ത് ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​ ​നേ​ടി​യ​വ​ർ​ക്ക് ​ജീ​വി​ത​നി​ല​വാ​രം​ ​പി​ടി​ച്ചു​നി​റു​ത്താ​ൻ​ ​ബു​ദ്ധി​മു​ട്ടാ​യി.​ ​വീ​ടു​ ​പു​ല​ർ​ത്താ​ൻ​ ​അ​ന്യ​ദേ​ശ​ങ്ങ​ളി​ൽ​ ​ക​ഴി​യേ​ണ്ടി​ ​വ​രു​ന്ന​വ​രു​ടെ​ ​അ​ഭാ​വം​ ​കു​ടും​ബ​ ​ബ​ന്ധ​ങ്ങ​ളി​ൽ​ ​വ​രു​ത്തി​യ​ ​താ​ള​പ്പി​ഴ​ക​ളും​ ​ചെ​റു​ത​ല്ല.


ഉ​പ​ഭോ​ഗ​ ​സം​സ്കാ​രം
ഗ​ൾ​ഫ് ​നാ​ടു​ക​ളി​ൽ​ ​നി​ന്ന് ​എ​ത്തി​യ​ ​പ​ണം​ ​ജ​ന​ങ്ങ​ളു​ടെ​ ​ക്ര​യ​വി​ക്ര​യ​ശേ​ഷി​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​ത​ന്നെ​ ​വി​ദേ​ശ​ ​ഉ​ത്പ​ന്ന​ങ്ങ​ളോ​ടു​ള്ള​ ​അ​ന്ധ​മാ​യ​ ​ആ​രാ​ധ​ന​ ​നാ​ടി​ന്റെ​ ​ത​ന​തു​ ​സാം​സ്കാ​രി​ക​ ​പാ​ര​മ്പ​ര്യ​ത്തി​നു​ ​മൂ​ല്യ​ച്യു​തി​യും​ ​വ​രു​ത്തു​ക​യാ​യി​രു​ന്നു.
സ്വ​ന്ത​മാ​യി​ ​അ​ദ്ധ്വാ​നി​ക്കാ​തെ​ ​ഏ​തു​ ​സാ​ധ​ന​വും​ ​എ​ന്ത് ​വി​ല​ ​കൊ​ടു​ത്തും​ ​വാ​ങ്ങി​ക്കു​ക​ ​എ​ന്ന​ത് ​മ​ല​യാ​ളി​യു​ടെ​ ​ജീ​വി​ത​ശൈ​ലി​യാ​യി​ ​മാ​റി.​ ​ഇ​ങ്ങ​നെ​ ​ആ​ളു​ക​ൾ​ ​മ​ത്സ​രി​ച്ച​പ്പോ​ൾ​ ​സ്വ​ർ​ണംം,​ ​ഇ​ല​ക്ട്രോ​ണി​ക് ​സാ​മ​ഗ്രി​ക​ൾ,​ ​ആ​ഡം​ബ​ര​ ​കാ​റു​ക​ൾ​ ​എ​ന്നു​ ​തു​ട​ങ്ങി​ ​ബ​ഹു​രാ​ഷ്ട്ര​ ​ക​മ്പ​നി​ക​ളു​ടെ​ ​വ​രെ​ ​മി​ക​ച്ച​ ​ക​മ്പോ​ള​മാ​യി​ ​കേ​ര​ളം.​ ​സ്വ​കാ​ര്യ​ ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​യ്ക്ക് ​ക​ട​മെ​ടു​ത്ത​വ​രി​ൽ​ ​ന​ല്ലൊ​രു​ ​പ​ങ്കും​ ​അ​ത് ​തി​രി​ച്ച​ട​യ്ക്കാ​നാ​വാ​തെ​ ​ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ടു.​ ​സാ​മ്പ​ത്തി​ക​ ​പ​രാ​ധീ​ന​ത​ ​മൂ​ലം​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്തു​ ​എ​ന്ന് ​പ​ത്ര​ങ്ങ​ളി​ൽ​ ​ല​ളി​ത​വ​ത്ക​രി​ക്ക​പ്പെ​ട്ട് ​വ​ന്ന​ ​വാ​ർ​ത്ത​ക​ളു​ടെ​ ​പി​ന്നാ​മ്പു​റ​ത്ത് ​പ​ല​പ്പോ​ഴും​ ​ഇ​ത്ത​രം​ ​ക​ട​ക്കെ​ണി​ക​ളാ​യി​രു​ന്നു.


തൊ​ഴി​ലി​ല്ലാ​യ്മ
സാ​ക്ഷ​ര​ത​യി​ലും​ ​അ​ഭ്യ​സ്ത​വി​ദ്യ​രു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​ഏ​റ്റ​വും​ ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​സം​സ്ഥാ​ന​മാ​ണ് ​കേ​ര​ളം.​ ​അ​തേ​സ​മ​യം,​ ​ഏ​താ​ണ്ട് ​അ​ഞ്ചു​ല​ക്ഷം​ ​തൊ​ഴി​ല​ന്വേ​ഷ​ക​ർ​ ​കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്ക്.​ ​നേ​ടി​യ​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന​നു​സ​രി​ച്ച് ​തൊ​ഴി​ൽ​ ​ല​ഭി​ക്കാ​ത്ത​തും​ ​കേ​ര​ള​ത്തി​ലെ​ ​യു​വാ​ക്ക​ളെ​ ​നി​രാ​ശ​രാ​ക്കു​ന്നു.


മ​ദ്യാ​സ​ക്തി
ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​മ​ദ്യാ​സ​ക്തി​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​സ​മൂ​ഹ​മാ​ണ് ​കേ​ര​ള​ത്തി​ലേ​ത്.​ ​ആ​ൽ​ക്ക​ഹോ​ൾ​ ​ആ​ൻ​‌​ഡ് ​ഡ്ര​ഗ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സെ​ന്റ​റി​ന്റെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ആ​ളോ​ഹ​രി​ ​പ്ര​തി​വ​ർ​ഷ​ ​മ​ദ്യ​ഉ​പ​യാേ​ഗം​ 8.3​ ​ലി​റ്റ​റാ​ണ്.​ ​സം​സ്ഥാ​ന​ത്തെ​ ​ജ​ന​സം​ഖ്യ​യി​ൽ​ 15​ ​ശ​ത​മാ​നം​ ​പേ​രെ​ങ്കി​ലും​ ​സ്ഥി​ര​മാ​യി​ ​മ​ദ്യം​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​പ​ഠ​ന​ങ്ങ​ൾ​ ​കാ​ണി​ക്കു​ന്ന​ത്.​ ​അ​മി​ത​ ​മ​ദ്യ​പാ​നം​ ​ചി​കി​ത്സ​യ​ർ​ഹി​ക്കു​ന്ന​ ​രോ​ഗ​മാ​ണെ​ന്ന​ത് ​മ​റ​ന്നു​കൂ​ടാ.​ ​ഇ​ത്ത​ര​ക്കാ​രി​ൽ​ ​നൂ​റി​ൽ​ ​പ​തി​ന​ഞ്ചു​ ​പേ​രെ​ങ്കി​ലും​ ​ഒ​ടു​വി​ൽ​ ​ആ​ത്മ​ഹ​ത്യ​യെ​ ​അ​ഭ​യം​ ​പ്രാ​പി​ക്കു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ദ്യാ​സ​ക്ത​ർ​ ​ചെ​റു​പ്പ​ക്കാ​ര​ണെ​ന്ന​തും​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്ന​വ​രി​ൽ​ ​ഏ​റെ​യും​ ​യു​വാ​ക്ക​ളാ​ണെ​ന്ന​തും​ ​ഓ​ർ​ക്കേ​ണ്ട​തു​ണ്ട്.
ആ​യു​ർ​ദൈർ​ഘ്യം
വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളോ​ട് ​കി​ട​പി​ടി​ക്കു​മാ​റ് ​കേ​ര​ള​ ​ജ​ന​ത​യു​ടെ​ ​ശ​രാ​ശ​രി​ ​ആ​യു​ർ​ദൈർ​ഘ്യം​ ​ഇ​ന്ന് ​എ​ഴു​പ​ത് ​വ​യ​സി​ന് ​മേ​ലെ​യാ​ണ്.​ ​എ​ന്നാ​ൽ​ ​വാ​ർ​ദ്ധ​ക്യ​ത്തി​ൽ​ ​പി​ടി​പെ​ടു​ന്ന​ ​രോ​ഗ​ങ്ങ​ളെ​യും​ ​മ​റ്റ് ​സാ​മൂ​ഹി​ക​ ​-​ ​മാ​ന​സി​ക​ ​പ്ര​ശ്ന​ങ്ങ​ളെ​ ​ക​ണ്ടെ​ത്താ​നും​ ​അ​വ​ ​പ​രി​ഹ​രി​ക്കാ​നു​മു​ള്ള​ ​വി​ഭ​വ​ശേ​ഷി​യോ,​ ​പ​രി​ജ്ഞാ​ന​മോ​ ​ഇ​ന്നും​ ​കേ​ര​ളം​ ​ആ​ർ​ജ്ജി​ച്ചി​ട്ടി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ശു​ശ്രൂ​ഷ​യോ​ ​പ​രി​ര​ക്ഷ​യോ​ ​ഇ​ന്ന​ത്തെ​ ​അ​ണു​കു​ടും​ബ​ങ്ങ​ളി​ൽ​ ​നി​ന്നു​ ​ല​ഭി​ക്കു​ന്നു​മി​ല്ല.
സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​എ​ത്തി​പ്പി​ടി​ക്കാ​ൻ​ ​പ​റ്റാ​ത്ത​വി​ധം​ ​വി​ല​യേ​റി​യ​താ​ണ് ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ലെ​ ​ചെ​ല​വു​ക​ൾ.​ ​വാ​ർ​ദ്ധ​ക്യ​ത്തി​ൽ​ ​ഉ​ണ്ടാ​കാ​വു​ന്ന​ ​വി​ഷാ​ദ​രോ​ഗം,​ ​വി​ട്ടു​മാ​റാ​ത്ത​ ​ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ങ്ങ​ൾ,​ ​അ​മി​ത​ ​ര​ക്ത​സ​മ്മ​ർ​ദ്ദം,​ ​പ്ര​മേ​ഹം,​ ​വാ​ത​രോ​ഗ​ങ്ങ​ൾ,​ ​കാ​ൻ​സ​ർ​ ​എ​ന്നി​വ​യെ​ല്ലാം​ ​വൃ​ദ്ധ​രി​ൽ​ ​ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്നു​ണ്ട്.


(​കോ​ഴി​ക്കോ​ട് ​കെ.​എം.​സി.​ ​ടി​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​സൈ​ക്യാ​ട്രി​ ​പ്രൊ​ഫ​സ​റാ​ണ് ​ ലേ​ഖ​കൻ. മൊബൈൽ: 94472 18825)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WORLD SUICIDE PREVENTION DAY 2020
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.