SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

ഏഴു പതിറ്റാണ്ടിന്റെ പാട്ടുവഴികൾ: മലയാള ചലച്ചിത്രങ്ങളിലെ കാവ്യതീർത്ഥങ്ങൾ                

musix-

ഭാ​ഷ​യു​ടെ​യും​ ​സം​സ്കാ​ര​ത്തി​ന്റെ​യും​ ​ഊ​ടും​ ​പാ​വും​ ​നെ​യ്ത് 1956​ ​ന​വം​ബ​ർ​ ​ഒ​ന്നി​ന് ​പി​റ​വി​യെ​ടു​ത്ത​ ​ന​മ്മു​ടെ​ ​കൊ​ച്ചു​ ​കേ​ര​ള​ത്തി​ന് ​സ​പ്ത​തി​യു​ടെ​ ​പ്രൗ​ഢി.​ക​ട​ന്നു​പോ​യ​ ​നാ​ഴി​ക​ക്ക​ല്ലു​ക​ളും​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​ ​ക​ഥ​ക​ളും​ ​അ​ങ്ങ​നെ​ ​ഈ​ ​അ​വ​സ​ര​ത്തി​ൽ​ ​പ​ല​തും​ ​ഓ​ർ​ക്കാ​നു​ണ്ട്.​ ​ഏ​തു​ ​മേ​ഖ​ല​യി​ലും​ ​എ​ന്ന​പോ​ലെ​ ​സ്വാ​ഭാ​വി​ക​മാ​യി​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ലും​ ​വ​ള​ർ​ച്ച​യും​ ​ത​ള​ർ​ച്ച​യും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​ ​പ​റ​യാ​തെ​ ​വ​യ്യ.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​എ​ഴു​പ​തു​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​പി​റ​ന്ന​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ളെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​ഏ​ഴെ​ണ്ണം​ ​തി​ര​ഞ്ഞെ​ടു​ത്ത് ​അ​വ​ത​രി​പ്പി​ക്കു​ക​യാ​ണി​വി​ടെ.​ ​അ​തു​ ​നീ​തി​യു​ക്ത​മ​ല്ല​ ​എ​ന്ന് ​അ​റി​യാ​തെ​യ​ല്ല.​ ​എ​ങ്കി​ലും​ ​അ​ത​ല്ലാ​തെ​ ​മ​റ്റു​ ​മാ​ർ​ഗ്ഗ​മൊ​ന്നു​മി​ല്ല​താ​നും.​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ളു​ടെ​ ​വ​ൻ​ശേ​ഖ​ര​ത്തി​ൽ​ ​നി​ന്ന് ​ഇ​ത്ര​ ​നാ​മ​മാ​ത്ര​മാ​യ​ ​എ​ണ്ണം​ ​തി​ര​ഞ്ഞെ​ടു​ക്കു​ക​ ​എ​ന്ന​ ​ദൗ​ത്യം​ ​അ​ത്യ​ന്തം​ ​ക്ലേ​ശ​ക​ര​മാ​ണെ​ന്നു​ ​പ്ര​ത്യേ​കി​ച്ചു​ ​പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

1972​-​ൽ​ ​വ​ന്ന​ ​'​ചെ​മ്പ​ര​ത്തി​" ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​ഗാ​നം.​"​
ച​ക്ര​വ​ർ​ത്തി​നീ​ ​നി​ന​ക്കു​ ​
ഞാ​നെ​ൻ​റെ​ ​ശി​ല്പ​ഗോ​പു​രം​ ​
തു​റ​ന്നു​പു​ഷ്പ​പാ​ദു​കം​ ​പു​റ​ത്തു​വ​യ്ക്കു​ ​നീ​ന​ഗ്ന​പാ​ദ​യാ​യ് ​അ​ക​ത്തു​ ​വ​രൂ​"​
വ​യ​ലാ​ർ​ ​രാ​മ​വ​ർ​മ്മ​ ​എ​ഴു​തി​ ​ജി.​ദേ​വ​രാ​ജ​ൻ​ ​സം​ഗീ​തം​ ​പ​ക​ർ​ന്ന് ​യേ​ശു​ദാ​സ് ​ആ​ല​പി​ച്ച​ ​ഈ​ ​പാ​ട്ട് ​ഭൗ​തി​ക​ത​യ്ക്ക​പ്പു​റ​മു​ള്ള​ ​പ്ര​ണ​യ​സ​മ​ർ​പ്പ​ണ​മാ​ണ്.​ ​നാ​യി​ക​യെ​ ​രാ​ജ്ഞി​മാ​രു​ടെ​ ​രാ​ജ്ഞി​യാ​യി​ ​കാ​ണു​ന്ന​ ​നാ​യ​ക​ൻ​ ​ആ​ ​പ്ര​ണ​യ​കോ​വി​ലി​ലേ​ക്ക് ​അ​വ​ൾ​ ​ക​ട​ന്നു​വ​രു​മ്പോ​ൾ​ ​ലൗ​കി​ക​മാ​യ​ ​സ​ർ​വ്വ​ ​ആ​ഡം​ബ​ര​ങ്ങ​ളും​ ​പു​റ​ത്തു​വ​ച്ച് ​നി​ഷ്ക​ള​ങ്ക​മാ​യ​ ​മ​ന​സ്സോ​ടെ​ ​വ​ര​ണ​മെ​ന്നു​ള്ള​ ​ആ​വ​ശ്യ​മാ​ണ് ​ഉ​ന്ന​യി​ക്കു​ന്ന​ത്.​ ​ത​ൻ​റെ​ ​പ്ര​ണ​യി​നി​യെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​പ്ര​കൃ​തി​യും​ ​ശി​ല്പ​ക​ലാ​ചാ​രു​ത​യോ​ടെ​ ​മ​റ്റു​പ​ല​തും​ ​ഒ​രു​പോ​ലെ​ ​സ​ജ്ജ​മാ​യ​താ​യി​ ​ക​വി​ ​അ​റി​യി​ക്കു​ന്നു.​ ​ത​ന്റെ​ ​ഹൃ​ദ​യ​വും​ ​സ​ർ​ഗ്ഗാ​ത്മ​ക​ത​യും​ ​പൂ​ർ​ണ്ണ​മാ​യും​ ​അ​വ​ൾ​ക്കാ​യി​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​കാ​മു​ക​ന്റെ​ ​ഭാ​വ​നാ​നി​ർ​ഭ​ര​മാ​യ​ ​ലോ​ക​മാ​ണ് ​ഈ​ ​ഗാ​ന​ത്തി​ൽ​ ​പൊ​തു​വെ​ ​തെ​ളി​ഞ്ഞു​ ​കാ​ണു​ന്ന​ത്.​മ​ല​യാ​ളി​ക​ളു​ടെ​ ​മ​ന​സ്സി​ൽ​ ​ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന​ ​മ​നോ​ഹ​ര​മാ​യ​ ​ഗാ​ന​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ് ​അ​ടു​ത്ത​ത്.
'അ​ല്ലി​യാ​മ്പ​ൽ​ക്ക​ട​വി​ല​ന്ന​ര​യ്ക്കു​ ​വെ​ള്ളം​ അ​ന്നു​ന​മ്മ​ളൊ​ന്നാ​യ്ത്തു​ഴ​ഞ്ഞി​ല്ലേ​ ​കൊ​തു​മ്പു​ ​വ​ള്ളം​
അ​ന്നു​ന​മ്മു​ടെ​ ​നെ​ഞ്ചി​ലാ​കെ​ ​
അ​നു​രാ​ഗ​ ​ ക​രി​ക്കി​ൻ​വെ​ള്ളം​"
'​റോ​സി​'​(1976​)​ ​എ​ന്ന​ ​ചി​ത്ര​ത്തി​നാ​യി​ ​പി.​ഭാ​സ്ക​ര​ൻ​ ​ര​ചി​ച്ച് ​ജോ​ബ് ​ഈ​ണം​ ​ന​ല്കി​ ​യേ​ശു​ദാ​സ് ​പാ​ടി​ ​അ​ന​ശ്വ​ര​മാ​ക്കി​യ​ ​ഈ​ ​ഗാ​നം​ ​ഗ്രാ​മീ​ണ​ ​സൗ​ന്ദ​ര്യ​ത്തെ​യും​ ​നി​ഷ്ക​ള​ങ്ക​മാ​യ​ ​പ്ര​ണ​യ​ത്തെ​യും​ ​ഭം​ഗി​യാം​വി​ധം​ ​അ​നാ​വ​ര​ണം​ ​ചെ​യ്യു​ന്ന​താ​ണ്.​ ​വി​ര​ഹ​ത്തി​ന്റെ​യും​ ​കാ​ത്തി​രി​പ്പി​ന്റെ​യും​ ​നൊ​മ്പ​രം​ ​തു​ളു​മ്പി​നി​ല്ക്കു​ന്ന​ ​ഒ​ന്നാ​ന്ത​രം​ ​വ​രി​ക​ൾ.​ ​
നാ​യി​കാ​നാ​യ​ക​ന്മാ​ർ​ ​ഒ​രു​മി​ച്ചു​ ​കൊ​തു​മ്പു​വ​ള്ളം​ ​തു​ഴ​ഞ്ഞ് ​അ​ല്ലി​യാ​മ്പ​ൽ​ക്ക​ട​വി​ൽ​ ​നി​ന്ന് ​യാ​ത്ര​യാ​യ​തും​ ​അ​പ്പോ​ൾ​ ​അ​വ​രു​ടെ​ ​നെ​ഞ്ചി​ലാ​കെ​ ​നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ​അ​നു​രാ​ഗ​ത്തി​ൻ​റെ​ ​ക​രി​ക്കി​ൻ​ ​വെ​ള്ള​മാ​ണെ​ന്ന​ ​ക​വി​യു​ടെ​ ​പ്ര​സ്താ​വ​വും​ ​ഗാ​ന​ത്തി​ന് ​പു​തി​യ​ ​ഭാ​വ​ത​ലം​ ​സ​മ്മാ​നി​ക്കു​ന്നു.​ഗാ​ന​രം​ഗ​ത്ത് ​ഒ​രു​മി​ച്ചു​ ​വ​രു​ക​യും​ ​ജൈ​ത്ര​യാ​ത്ര​ ​തു​ട​രു​ക​യും​ ​ചെ​യ്ത​ ​ഒ.​എ​ൻ.​വി.​കു​റു​പ്പും​ ​ജി.​ ​ദേ​വ​രാ​ജ​നും​ ​എ​ന്തോ​ ​സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​ത്തി​ന്റെ​ ​പേ​രി​ൽ​ ​എ​ട്ടു​വ​ർ​ഷം​ ​പ​ര​സ്പ​രം​ ​ഒ​രു​മി​ക്കാ​തെ​ ​മാ​റി​നി​ന്നു.​ ​എ​ന്നാ​ൽ​ ​അ​വ​ർ​ ​വീ​ണ്ടും​ ​ഒ​രു​മി​ച്ച​പ്പോ​ൾ​ ​അ​ദ്വി​തീ​യ​മാ​യ​ ​ഒ​രു​ ​ഗാ​ന​മാ​ണ് ​കൈ​ര​ളി​ക്കു​ ​ല​ഭി​ച്ച​ത്.​
'അ​രി​കി​ൽ​ ​നീ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലെ​ന്നു​ ​ഞാ​ൻ​ഒ​രു​ ​മാ​ത്ര​ ​
വെ​റു​തേ​ ​നി​ന​ച്ചു​ ​പോ​യി​"
(​ചി​ത്രം​-​നീ​യെ​ത്ര​ ​ധ​ന്യ​(1987​)​;​ ​
ആ​ലാ​പ​നം​-​ ​ യേ​ശു​ദാ​സ്)
വ​ലി​യ​ ​ഒ​രു​ ​പ്ര​ണ​യ​കാ​വ്യ​ത്തി​ന്റെ​ ​മു​ഴു​വ​ൻ​ ​ഭാ​വ​ങ്ങ​ളും​ ​ഒ​രു​ ​ചി​മി​ഴി​ൽ​ ​എ​ന്ന​പോ​ലെ​ ​ക​വി​ ​ഇ​തി​ൽ​ ​ഒ​തു​ക്കി​യി​രി​ക്കു​ന്നു.​ ​പ്രി​യ​പ്പെ​ട്ട​വ​ളു​ടെ​ ​സാ​ന്നി​ദ്ധ്യ​മി​ല്ലാ​ത്ത​ ​ഏ​കാ​ന്ത​വേ​ള​യി​ൽ​ ​അ​റി​യാ​തെ​ ​മ​ന​സ്സു​ ​മ​ന്ത്രി​ച്ചു​പോ​കു​ന്ന​ ​വ​ലി​യൊ​രു​ ​ആ​ഗ്ര​ഹ​ത്തി​ന്റെ​ ​തീ​വ്ര​ത​യാ​ണ് ​ഈ​ ​ആ​ദ്യ​ത്തെ​ ​ഈ​ര​ടി​യു​ടെ​ ​കാ​ത​ൽ.​ ​എ​ളി​യ​ ​ചി​ന്ത​യ​ല്ല​ ​ഹൃ​ദ​യ​ത്തി​ന്റെ​ ​ആ​ഴ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ​ ​കൂ​ടി​യാ​ണ് ​ഇ​വി​ടെ​ ​പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.​മ​ഴ​യും​ ​കു​ളി​ർ​കാ​റ്റും​ ​ഇ​ല​ക​ളി​ൽ​ ​നി​ന്ന് ​ഇ​റ്റു​വീ​ഴു​ന്ന​ ​നീ​ർ​ത്തു​ള്ളി​യു​ടെ​ ​സം​ഗീ​ത​വു​മെ​ല്ലാം​ ​ഹൃ​ത്ത​ന്തി​ക​ളി​ൽ​ ​പ്ര​ണ​യ​ത്തി​ന്റെ​ ​വി​ര​ഹ​വേ​ദ​ന​ ​കോ​രി​യി​ടു​ന്ന​ ​സാ​ന്ദ്ര​മാ​യ​ ​അ​നു​ഭ​വ​ങ്ങ​ളാ​യി​ ​മാ​റു​ക​യാ​ണ്.​പ്ര​ണ​യ​ത്തി​ന്റെ​ ​ഉ​ച്ച​സ്ഥാ​യി​ ​എ​ന്ന​ത് ​ഒ​രു​മി​ച്ചി​രി​ക്ക​ല​ല്ല,​ ​മ​റി​ച്ച് ​ഏ​റ്റ​വും​ ​ഏ​കാ​ന്ത​മാ​യ​ ​നി​മി​ഷ​ങ്ങ​ളി​ൽ​ ​അ​ക​ലെ​യെ​വി​ടെ​യോ​ ​ഉ​ള്ള​ ​ഒ​രാ​ളെ​ക്കു​റി​ച്ചു​ള്ള​ ​ഓ​ർ​മ്മ​ ​ഹൃ​ദ​യ​ത്തെ​ ​പൊ​ള്ളി​ക്കു​മ്പോ​ഴാ​ണ്.​ ​ആ​ ​പൊ​ള്ള​ലി​ന്റെ​ ​മാ​ധു​ര്യ​മാ​ണ് ​'​'​അ​രി​കി​ൽ​ ​നീ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ...​"​ ​എ​ന്ന​ ​വ​രി​ക​ൾ​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​ഗാ​ന​ത്തെ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഉ​ത്കൃ​ഷ്ട​ ​സൃ​ഷ്ടി​യാ​യി​ ​മാ​റ്റി​യ​ത്.
മേ​​ല്പ​​റ​​ഞ്ഞ​​ ​മൂ​​ന്നു​​ ​ഗാ​​ന​​ര​​ച​​യി​​താ​​ക്ക​​ൾ​​ക്കൊ​​പ്പം​​ ​നി​​ല​​കൊ​​ണ്ട​​ ​ശ്രീ​​കു​​മാ​​ര​​ൻ​​ ​ത​​മ്പി​​യി​​ൽ​​ ​നി​​ന്നു​​ ​ന​​മു​​ക്കു​​ ​ല​​ഭി​​ച്ച​​തും​​ ​ഉ​​ദാ​​ത്ത​​മാ​​യ​​ ​ഗാ​​ന​​ങ്ങ​​ളാ​​ണ്.​ ​ഇ​​താ​​ ​കാ​​ണു​​ക​.
'​ഹൃ​ദ​യ​സ​ര​സ്സി​ലെ​
​പ്ര​ണ​യ​പു​ഷ്പ​മേ​ഇ​നി​യും​ ​നി​ൻ​ ​
ക​ഥ​ ​പ​റ​യൂ​അ​ർ​ദ്ധ​നി​മീ​ലി​ത​ ​
മി​ഴി​ക​ളി​ലൂ​റും​അ​ശ്രു​ബി​ന്ദു​വെ​ൻ​ ​
സ്വ​പ്ന​ബി​ന്ദു​വോ​?​"
(​ചി​ത്രം​-​പാ​ടു​ന്ന​ ​പു​ഴ​(1968​)​;​ ​സം​ഗീ​തം​-​വി.​ ​ദ​ക്ഷി​ണാ​മൂ​ർ​ത്തി​;​ആ​ലാ​പ​നം​-​യേശു​ദാ​സ്)
പ്ര​ണ​യ​ത്തി​ന്റെ​ ​നി​ത്യ​ഹ​രി​ത​മാ​യ​ ​ഭാ​വ​ങ്ങ​ളെ​ ​ല​ളി​ത​വും​ ​ഒ​പ്പം​ ​കാ​വ്യാ​നു​ഭൂ​തി​ദാ​യ​ക​വു​മാ​യ​ ​പ​ദ​ങ്ങ​ളി​ലൂ​ടെ​യും​ ​ആ​ക​ർ​ഷ​ക​മാ​യ​ ​സം​ഗീ​ത​ത്തി​ലൂ​ടെ​യും​ ​ആ​സ്വാ​ദ​ക​രു​ടെ​ ​ആ​ത്മാ​വി​ലേ​ക്ക് ​പ​ക​ർ​ന്നു​ന​ല്കു​ന്ന​ ​അ​ന​ശ്വ​ര​ ​മ​ല​യാ​ള​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.​ ​മ​ന​സ്സി​നെ​ ​ഒ​രു​ ​ത​ടാ​ക​മാ​യും​ ​അ​തി​ൽ​ ​വി​രി​യു​ന്ന​ ​പ്ര​ണ​യ​ത്തെ​ ​പു​ഷ്പ​മാ​യും​ ​ക​ല്പി​ക്കു​മ്പോ​ൾ​ ​ഭൗ​തി​ക​മാ​യ​ ​പ്ര​ണ​യ​ത്തേ​ക്കാ​ൾ​ ​ഉ​പ​രി​യാ​യി​ ​ആ​ത്മാ​വി​ന്റെ​ ​ഏ​കാ​ന്ത​ത​യും​ ​പ​വി​ത്ര​ത​യു​മാ​ണ് ​വെ​ളി​പ്പെ​ടു​ന്ന​ത്.​
ഈ​ ​ഗാ​നം​ ​അ​ത്ത​ര​ത്തി​ലാ​ണ് ​ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.
മാ​പ്പി​ള​പ്പാ​ട്ടി​ന്റെ​ ​ല​ഹ​രി​യു​മാ​യി​ ​ക​ട​ന്നു​വ​ന്ന​ ​യൂ​സ​ഫ​ലി​ ​കേ​ച്ചേ​രി​ ​ചു​രു​ങ്ങി​യ​ ​കാ​ലം​കൊ​ണ്ട് ​ഗാ​ന​ര​ച​നാ​രം​ഗ​ത്ത് ​സ്വ​ന്ത​മാ​യി​ ​ഇ​രി​പ്പി​ടം​ ​ക​ണ്ടെ​ത്തി​യ​ ​ക​വി​യാ​ണ്.
'പേ​ര​റി​യാ​ത്തൊ​രു​ ​
നൊ​മ്പ​ര​ത്തെ​ ​പ്രേ​മ​മെ​ന്നാ​രോ​ ​
വി​ളി​ച്ചു​മ​ണ്ണി​ൽ​ ​വീ​ണു​ട​യു​ന്ന​ ​
തേ​ൻ​‌​കു​ട​ത്തെ​ക​ണ്ണു​നീ​രെ​ന്നും​ ​
വി​ളി​ച്ചു​"

(​ചി​ത്രം​ ​സ്നേ​ഹം​;​ ​സം​ഗീ​തം​-​ ​പെ​രു​മ്പാ​വൂ​ർ​ ​ജി.​ ​ര​വീ​ന്ദ്ര​നാ​ഥ്;​ ​ആ​ലാ​പ​നം​-​ ​യേശു​ദാ​സ്)
മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ​ ​വേ​പ​ഥു​ക​ളെ​യും​ ​വി​കാ​ര​ങ്ങ​ളെ​യും​ ​തി​ക​ച്ചും​ ​കാ​വ്യാ​ത്മ​ക​വും​ ​ത​ത്ത്വ​ചി​ന്താ​പ​ര​വു​മാ​യ​ ​വീ​ക്ഷ​ണ​ത്തി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ചി​ന്തോ​ദ്ദീ​പ​ക​മാ​യ​ ​ഒ​രു​ ​ഗാ​ന​മാ​ണി​ത്.​പ്ര​ണ​യം,​ ​വി​ര​ഹം,​ ​നൈ​രാ​ശ്യം,​ജീ​വി​ത​ത്തി​ന്റെ​ ​യാ​ഥാ​ർ​ത്ഥ്യ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​വ​രി​ക​ളി​ൽ​ ​ക​വി​ ​ഇ​ണ​ക്കി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്.​ ​പേ​രി​ട്ടു​ ​വി​ളി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​ഏ​തോ​ ​അ​ജ്ഞാ​ത​മാ​യ​ ​ഒ​രു​ ​നോ​വി​നെ​യാ​ണ് ​മ​നു​ഷ്യ​ർ​ ​'​പ്ര​ണ​യം​"​എ​ന്നു​ ​വി​ളി​ക്കു​ന്ന​ത്.​ ​കാ​വ്യ​ഭാ​വ​ന​യി​ലൂ​ടെ​ ​ജീ​വി​ത​ത്തി​ന്റെ​ ​അ​സ്ഥി​ര​ത​യെ​യും​ ​വേ​ദ​നാ​ജ​ന​ക​മാ​യ​ ​സ്ഥി​തി​വി​ശേ​ഷ​ത്തെ​യും​ ​ക​വി​ ​ഇ​വി​ടെ​ ​ആ​ലേ​ഖ​നം​ ​ചെ​യ്തി​രി​ക്കു​ന്നു.​
അ​സ​ഖ്യം​ ​പ്ര​ണ​യ​ഗാ​ന​ങ്ങ​ൾ​ ​സൃ​ഷ്ടി​ച്ഛ​ ​വ​യ​ലാ​ർ​ ​രാ​മ​വ​ർ​മ്മ​യു​ടെ​ ​തൂ​ലി​ക​ ​പ്ര​ണ​യ​ഭം​ഗ​ ​ഗാ​ന​ങ്ങ​ൾ​ ​എ​ഴു​തേ​ണ്ടി​ ​വ​ന്ന​പ്പോ​ഴും​ ​അ​ത്യ​ന്തം​ ​ത​ന്മ​യ​ത്വ​ത്തോ​ടെ​ ​ത​ന്നെ​ ​ആ​ ​കൃ​ത്യം​ ​നി​ർ​വ​ഹി​ച്ചു.
​'സ​ന്ന്യാ​സി​നീ​‍​ ​നി​ൻ​ ​
പു​ണ്യാ​ശ്ര​മ​ത്തി​ൽ​ ​ഞാ​ൻ​
സ​ന്ധ്യാ​പു​ഷ്‌​പ​വു​മാ​യ് ​വ​ന്നു​
ആ​രും​ ​തു​റ​ക്കാ​ത്ത​ ​
പൂ​മു​ഖ​വാ​തി​ലി​ൽ​
അ​ന്യ​നെ​പ്പോ​ലെ​ ​ഞാ​ൻ​ ​നി​ന്നു​"​
(​ചി​ത്രം​-​ ​രാ​ജ​ഹം​സം​(1974​)​;​ ​
സം​ഗീ​തം​-​ ​ജി.​ ​ദേ​വ​രാ​ജ​ൻ​;​ ​
ആ​ലാ​പ​നം​-​യേ​ശു​ദാ​സ്)
പ്ര​ണ​യ​ത്തി​ന്റെ​ ​ആ​ഴ​വും​ ​വി​ര​ഹ​ത്തി​ന്റെ​ ​ശൂ​ന്യ​ത​യു​മാ​ണ് ​ഈ​ ​ഗാ​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ ​പ്ര​മേ​യം.​ ​ഒ​രു​ ​സ​ന്ന്യാ​സി​നി​യു​ടെ​ ​നി​ശ്ച​ല​വും​ ​ഏ​കാ​ന്ത​വു​മാ​യ​ ​ലോ​ക​ത്തേ​ക്ക് ​പ്ര​ണ​യ​ത്തി​ന്റെ​ ​സ​ന്ധ്യാ​പു​ഷ്പ​വു​മാ​യി​ ​ക​ട​ന്നു​വ​രു​ന്ന​ ​കാ​മു​ക​ന്റെ​ ​ക​ഥ​യാ​ണ് ​വ​യ​ലാ​ർ​ ​പ​റ​യു​ന്ന​ത്.​ ​ഇ​ന്ന​ലെ​വ​രെ​ ​ത​നി​ക്കെ​ല്ലാ​മാ​യി​രു​ന്ന​ ​നാ​യി​ക​യ്ക്കു​ ​മു​മ്പി​ൽ​ ​ഇ​ന്നു​ ​താ​ൻ​ ​തി​ക​ച്ഛും​ ​അ​ന്യ​നാ​യി​ ​മാ​റേ​ണ്ടി​ ​വ​ന്ന​തി​ന്റെ​ ​നി​രാ​ശ​ത​ ​ഈ​ ​വ​രി​ക​ൾ​ ​സ​മ്മാ​നി​ക്കു​ന്നു.​
'രാ​ത്രി​ ​പ​ക​ലി​നോ​ടെ​ന്ന​പോ​ലെ​യാ​ത്ര​ ​ചോ​ദി​പ്പൂ​ ​ഞാ​ൻ​"​ ​എ​ന്ന​ ​ഈ​ര​ടി​ ​ഈ​ ​ഗാ​ന​ത്തി​ലേ​താ​ണ്.​ ​രാ​ത്രി​യും​ ​പ​ക​ലും​ ​ഒ​രി​ക്ക​ലും​ ​ഒ​ന്നി​ക്കാ​ത്ത​തു​പോ​ലെ​ ​പ​ര​സ്പ​രം​ ​കാ​ണാ​ൻ​ ​വി​ധി​ക്ക​പ്പെ​ടാ​ത്ത​വ​രു​ടെ​ ​നി​സ്സ​ഹാ​യ​മാ​യ​ ​വേ​ർ​പി​രി​യ​ലി​നെ​ ​ഇ​തി​ലും​ ​നി​സ്തു​ല​മാ​യി​ ​എ​ങ്ങ​നെ​ ​പ​റ​യാ​ൻ​ ​ക​ഴി​യും​?
നാ​യി​ക​യു​ടെ​ ​കാ​ത്തി​രി​പ്പ് ​പ​ല​ത​വ​ണ​ ​ഗാ​ന​ത്തി​നു​ ​വി​ഷ​യ​മാ​ക്കി​യ​ ​ക​വി​യാ​ണ് ​പി.​ഭാ​സ്ക​ര​ൻ.​ ​അ​തി​ന്റെ​ ​മൂ​ർ​ത്ത​രൂ​പം​ ​എ​ന്നു​ ​പ​റ​യാ​വു​ന്ന​ ​ഒ​രു​ ​ഗാ​ന​മു​ണ്ട് ​'​ത​ച്ചോ​ളി​ ​ഒ​തേ​ന​ൻ​'​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ.
(​സം​ഗീ​തം​-​എം.​എ​സ്.​ ​ബാ​ബു​രാ​ജ്;​ ​ആ​ലാ​പ​നം​-​ ​എ​സ്.​ ​ജാ​ന​കി​)
'​അ​ഞ്ജ​ന​ക്ക​ണ്ണെ​ഴു​തി​ ​
ആ​ലി​ല​ത്താ​ലി​ ​ചാ​ർ​ത്തി​
അ​റ​പ്പു​ര​വാ​തി​ലി​ൽ​ ​ഞാ​ൻ​ ​
കാ​ത്തി​രു​ന്നു​മ​ണ​വാ​ള​നെ​ത്തും​ ​
നേ​രം​കു​ടു​മ​യി​ൽ​ ​ചൂ​ടാ​നൊ​രു​
കു​ട​മു​ല്ല​മ​ല​ർ​മാ​ല​ ​കോ​ർ​ത്തി​രു​ന്നു​"

നാ​യി​ക​യു​ടെ​ ​കാ​ത്തി​രി​പ്പ് ​പൂ​ർ​ണ്ണ​മാ​യും​ ​ആ​ഹ്ലാ​ദാ​ധി​ഷ്ഠി​ത​മ​ല്ല,​ ​അ​തി​ൽ​ ​ആ​കാം​ക്ഷ​യു​ടെ​ ​ലാ​ഞ്ഛ​ന​യു​ണ്ട്.​ ​രാ​വ് ​നീ​ണ്ടു​പോ​കും​തോ​റും​ ​ഉ​ള്ളി​ൽ​ ​ചെ​റി​യൊ​രു​ ​ആ​ശ​ങ്ക​യും​ ​വി​ങ്ങ​ലു​മു​ണ്ടാ​കു​ന്നു​മു​ണ്ട്.​ ​പ്രി​യ​ത​മ​ന്റെ​ ​കാ​ൽ​പെ​രു​മാ​റ്റം​ ​കേ​ൾ​ക്കാ​നാ​യി​ ​കാ​തു​കൂ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ ​നാ​യി​ക​യു​ടെ​ ​ആ​ത്മ​സം​ഘ​ർ​ഷം​ ​ഈ​ ​ഗാ​ന​ത്തി​ന്റെ​ ​ര​ച​ന​യി​ലും​ ​ഈ​ണ​ത്തി​ലും​ ​ആ​ലാ​പ​ന​ത്തി​ലും​ ​ഒ​രു​പോ​ലെ​ ​പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.​
മ​ല​യാ​ളി​ക​ളു​ടെ​ ​വി​കാ​ര​ങ്ങ​ളെ​യും​ ​പ്ര​ണ​യ​ത്തി​ന്റെ​യും​ ​വി​ര​ഹ​ത്തി​ന്റെ​യും​ ​ഭാ​വ​ങ്ങ​ളെ​യും​ ​മ​റ്റും​ ​കാ​ലാ​തീ​ത​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ ​ഒ​ട്ട​ന​വ​ധി​ ​അ​ന​ശ്വ​ര​ ​ഗാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ ​ചു​രു​ക്കം​ ​ചി​ല​തു​ ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​ ​പ്ര​തി​പാ​ദി​ച്ച​ത്.​ ​എ​ല്ലാം​ ​കാ​ല​ത്തെ​ ​അ​തി​ജീ​വി​ച്ച​വ.​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​കു​റ​ച്ചു​കാ​ല​മാ​യി​ ​ഇ​റ​ങ്ങു​ന്ന​ ​ഗാ​ന​ങ്ങ​ളു​ടെ​ ​അ​വ​സ്ഥ​യെ​ന്താ​ണ്?​ ​അ​ർ​ത്ഥ​ശൂ​ന്യ​മാ​യ​ ​വ​രി​ക​ളും​ ​ആ​വ​ർ​ത്ത​ന​വി​ര​സ​മാ​യ​ ​ഈ​ണ​ങ്ങ​ളും​ ​നി​മി​ത്തം​ ​അ​വ​ ​തീ​രെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​ ​പോ​കു​ന്നു.​ ​കാ​വ്യ​ഭം​ഗി​യു​ള്ള​ ​പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ​ക്കും​ ​ഹൃ​ദ്യ​മാ​യ​ ​സം​ഗീ​ത​ത്തി​നും​ ​പ​ക​രം​ ​പെ​ട്ടെ​ന്നു​ ​ജ​ന​പ്രി​യ​മാ​കു​ന്ന​ ​ട്രെ​ൻ​ഡു​ക​ൾ​ക്കു​ ​പി​ന്നാ​ലെ​ ​പാ​യു​ന്ന​ ​പ്ര​വ​ണ​ത​യാ​ണ് ​ഗാ​ന​ങ്ങ​ളു​ടെ​ ​നി​ല​വാ​ര​ത്ത​ക​ർ​ച്ച​യ്ക്കു​ ​പ്ര​ധാ​ന​ ​കാ​ര​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION