കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ചങ്ങമ്പുഴ സ്മാരക പ്രബന്ധമത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. 'രോഗവും സാഹിത്യ ഭാവനയും' എന്നതാണ് വിഷയം. വിജയിക്ക് 5001 രൂപയും പ്രശംസാ പത്രവും ലഭിക്കും. 30 പേജിൽ കവിയാത്ത പ്രബന്ധം പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബർ 25നകം ലഭിക്കണം. വിലാസം. സെക്രട്ടറി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, ദേവൻകുളങ്ങര, ഇടപ്പള്ളി, കൊച്ചി 682024. ഫോൺ: 98478 01779. 9846888588. ഇമെയിൽ: changampuzha.epy@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |