
കോഴിക്കോട്: എക്സാലോജിക്- സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കരാർ അടിസ്ഥാനത്തിലുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഹമ്മദ് റിയാസിനെതിരെ ഭീഷണിപ്പെടുത്തിയാണ് ഇ.ഡി മൊഴിയെടുത്തതെന്നും മുതലക്കുളത്ത് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയ്ക്കെതിരെ നടത്തിയ ദേശീയ സെമിനാറിൽ ഗോവിന്ദൻ പറഞ്ഞു. സി.എം.ആർ.എല്ലിൽ നിന്ന് പണം കെെപ്പറ്റിയവരുടെ ലിസ്റ്റിൽ ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും ഉണ്ടെങ്കിലും അവർക്കെതിരെ അന്വേഷണമില്ല. തെളിവുകളില്ലാതെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ ഇട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |