അശ്വതി : സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും.
ഭരണി: വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. മന്ത്രിസഭാംഗങ്ങൾക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭിക്കും.
കാർത്തിക: ധന, ഐശ്വര്യത്തിന്റെയും മാനസിക സന്തോഷത്തിന്റെയും സമയം. പഠനത്തിൽ ശ്രദ്ധയും താല്പര്യവും കുറയും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വരും.
രോഹിണി: സാമ്പത്തിക നില മെച്ചപ്പെടും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും. എഴുത്തുകാർക്ക് പുരസ്കാരം ലഭിക്കും.
മകയിരം: തൊഴിലഭിവൃദ്ധിയുടെ സമയമാണ്. വിദ്യാർത്ഥികൾ നല്ല വിജയം കൈവരിക്കും. സഹോദരങ്ങളുമായി സ്വരചേർച്ചക്കുറവ് അനുഭവപ്പെടും.
തിരുവാതിര: ധനവരവും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. ബുദ്ധിശാലിയായിരിക്കും. സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങളുണ്ടാവും.
പുണർതം: പല മേഖലകളിലും വിജയിക്കും. പഠനത്തിൽ ശ്രദ്ധയും താത്പര്യവും പ്രകടിപ്പിക്കുന്നതാണ്. സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങളുണ്ടാവും.
പൂയം: വ്യാപാരാഭിവൃദ്ധിയുടെ സമയമായി കാണുന്നു. സദ്പ്രവർത്തികൾ ചെയ്യും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും കുറയും.
ആയില്യം: സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. കുടുംബത്തിൽ പലവിധ മംഗളകർമ്മങ്ങളിലും പങ്കെടുക്കും.
മകം: കാര്യസാദ്ധ്യതയുടെയും പ്രശസ്തിയുടെയും സമയം. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. നൃത്ത, സംഗീത മത്സരങ്ങളിൽ വിജയം.
പൂരം: എല്ലാ മേഖലകളിലും വിജയം. വ്യാപാരത്തിൽ അധികലാഭം ലഭിക്കും. പാർട്ടിപ്രവർത്തകർക്ക് അനുകൂല സമയം. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും.
ഉത്രം: വ്യാപാരാഭിവൃദ്ധിയുണ്ടാകും. അന്യരെ സഹായിക്കും. തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക് ജോലിസാദ്ധ്യത.
അത്തം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് മികച്ച ലാഭം.
ചിത്തിര: സുഹൃത്തുക്കളാൽ പലവിധ നേട്ടങ്ങളുണ്ടാവും. പിതാവിനാൽ മാനസിക വിഷമതകളുണ്ടാവാം. അടിക്കടി യാത്ര ചെയ്യേണ്ടതായിവരും.
ചോതി: തൊഴിലഭിവൃദ്ധിയുണ്ടാകും. തർക്കങ്ങളിൽ വിജയം. ദമ്പതികളിൽ സ്വരചേർച്ചക്കുറവ് അനുഭവപ്പെടും. സത്കർമ്മങ്ങൾ ചെയ്യും.
വിശാഖം: സകലവിധ സൗഭാഗ്യങ്ങളും ലഭിക്കും. മത്സരങ്ങളിൽ വിജയസാദ്ധ്യത. വാഹനം, ആഭരണം വാങ്ങുന്നതായിരിക്കും.
അനിഴം: ബന്ധുക്കളുമായി ഐക്യത. ചുറുചുറുക്കോടെ പ്രവർത്തിക്കും. മത്സരങ്ങളിൽ വിജയസാദ്ധ്യത.
തൃക്കേട്ട: ധനഐശ്വര്യവും പ്രശസ്തിയും പ്രതീക്ഷിക്കാം. ഒന്നിലധികം മേഖലയിൽ വരുമാനം ഉണ്ടാകും.
മൂലം: സാമ്പത്തിക പുരോഗതിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. കരാർ ജോലി ചെയ്യുന്നവർക്ക് മികച്ച ലാഭം.
പൂരാടം: ധനഐശ്വര്യവും മാനസിക സന്തോഷവും പ്രതീക്ഷിക്കാവുന്നതാണ്. ദാനധർമ്മങ്ങൾ ചെയ്യും. വസ്തുക്കൾ വാങ്ങും.
സർക്കാർ ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ലഭിക്കും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും വർദ്ധിക്കും. എല്ലാമേഖലയിലും വിജയം.
തിരുവോണം: സാമ്പത്തിക നില മെച്ചപ്പെടും. സാമർത്ഥ്യവും ധൈര്യവും ഉണ്ടാകും. പുത്രലബ്ധിക്കുള്ള സന്ദർഭം.
അവിട്ടം: ജീവിതപുരോഗതിയുടെയും പ്രശസ്തിയുടെയും സമയം. ധാരാളം സമ്പാദിക്കും. ബന്ധുക്കളുമായി അകലും.
ചതയം: തൊഴിൽ അന്വേഷിക്കുന്നവർക്ക് കാലതാമസം നേരിടും. പഠനത്തിൽ ശ്രദ്ധയും താല്പര്യവും കുറയും.
പൂരുരുട്ടാതി: കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പാർട്ടിപ്രവർത്തകർക്ക് പലവിധ നേട്ടങ്ങളുണ്ടാവും.
ഉത്രട്ടാതി: സർക്കാർ ജോലിക്ക് ശ്രമിക്കുന്നവർക്ക് ലഭിക്കാൻ സാദ്ധ്യത. ബന്ധുക്കളാൽ മാനസിക വിഷമം. അന്യർക്കുവേണ്ടി പരിശ്രമിക്കും. സ്വയം തൊഴിൽ ചെയ്യുന്നവർക്ക് അഭിവൃദ്ധി.
രേവതി: ധനഐശ്വര്യത്തിന്റെയും പ്രശസ്തിയുടെയും സമയം. സ്വർണാഭരണങ്ങൾ വാങ്ങാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |