SignIn
Kerala Kaumudi Online
Tuesday, 13 October 2026 9.28 PM IST

'1921'ന്റെ തിരക്കഥ മൂകാംബികയിൽ സമർപ്പിച്ച് അലി അക്ബർ; ചിത്രത്തിനായുള്ള സംഭാവന ഒരു കോടി രൂപയിൽ എത്തുമെന്ന പ്രതീക്ഷയിൽ സംവിധായകൻ

ali-akbar

മൂകാംബികാ ക്ഷേത്രത്തിൽ '1921' എന്ന തന്റെ സിനിമയുടെ തിരക്കഥ സമർപ്പിച്ച് സംവിധായകൻ അലി അക്ബർ. മൂകാംബിക ദേവിയുടെ അനുഗ്രഹത്തിനായി താൻ തിരക്കഥ സമർപ്പിച്ച വിവരം അലി അക്ബർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചത്. ചരിത്രപുരുഷനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം 'വാരിയംകുന്നൻ' പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബർ ചിത്രം ഇതേ കഥാപശ്ചാത്തലത്തിലുള തന്റെ ചിത്രവും പ്രഖ്യാപിച്ചത്.

മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന സിനിമയാണ് '1921'. ‘മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബർ തന്റെ ചിത്രം നിർമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ സിനിമ പുറത്തിറക്കുമെന്ന് സംവിധായകൻ പ്രതീക്ഷിക്കുന്നു.

മതങ്ങളെ തമ്മിൽ അടിപ്പിക്കാനുള്ള സിനിമയല്ല, തമ്മിലടിക്കരുത് എന്ന് പറയാനുള്ള സിനിമയാണ് തന്റേതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ അലി അക്ബർ പറഞ്ഞിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള സംഭാവന ഒരുകോടി രൂപയിലേക്കു എത്തുമെന്നുള്ള പ്രതീക്ഷയിലാണ് സാംവിധായകൻ. സിനിമയ്ക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALI AKBAR, KERALA, INDIA, 1921, VAARIYAMKUNNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA