SignIn
Kerala Kaumudi Online
Monday, 05 October 2026 11.48 PM IST

റോഷ്‌നയെ മിന്നു ചാര്‍ത്തി കിച്ചു ടെല്ലസ്

roshna

റോഷ്ന ആൻ റോയിയും കിച്ചു ടെല്ലസും വിവാഹിതരായി. ആലുവ സെന്റ് ആൻസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സെപ്തംബർ അവസാനമാണ് തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ മാസം മലപ്പുറം പെരിന്തൽമണ്ണ ഫാത്തിമ മാതാ പള്ളിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞത്. ഒമർ ലുലു ചിത്രം ഒരു അഡാർ ലവിലൂടെ ശ്രദ്ധേയായ താരമാണ് റോഷ്ന. ചിത്രത്തിലെ സ്‌നേഹ മിസ് എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസ് സിനിമയിലൂടെയാണ് ശ്രദ്ധേയനായത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വർണ്യത്തിൽ ആശങ്ക എന്ന സിനിമയിൽ റോഷ്നയും കിച്ചുവും ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചിരുന്നു. സുല്ല് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY