SignIn
Kerala Kaumudi Online
Monday, 29 June 2026 6.18 PM IST

ബാർക്കോഴ കേസ്; പ്രസ്‌താവന പൂർണമായും പിൻവലിച്ച് മാപ്പ് പറയണം, ബിജു രമേശിന് വക്കീൽ നോട്ടീസ് അയച്ച് ചെന്നിത്തല

biju-ramesh

തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ പ്രസ്‌താവന നടത്തിയ ബിജു രമേശ് അത് പിൻവലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വക്കീൽ നോട്ടീസ് അയച്ചു. മുൻ പോസിക്യൂഷൻ ജനറൽ അഡ്വ ടി അസഫ് അലി വഴിയാണ് നോട്ടീസ് നൽകിയത്. അമ്പത് വർഷമായി നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനം നടത്തിവരുന്ന ഒരാളാണ് താനെന്ന് വക്കീൽ നോട്ടീസിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നു.

ബിജു രമേശിന്റെ വാസ്‌തവ വിരുദ്ധമായ പ്രസ്‌താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണ്. ആയതിനാൽ പ്രസ്‌തുത പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ സിവിൽ ആയും ക്രിമനലായും കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ പറയുന്നു.

ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നൽകിയ 164 മൊഴിക്കൊപ്പം ഹാജരാക്കിയ സി ഡിയിലും തനിക്കെതിരെ ഇത്തരത്തിൽ അപകീർത്തികരമായ പരാമർശം ഉണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബിജു രമേശ് സമർപ്പിച്ച ഈ സി ഡി വ്യാജമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ബിജു രമേശ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രസ്‌താ‌വന അപകീർത്തികരമാണ്. ഈ പ്രസ്‌താവന പൂർണമായും പിൻവലിച്ച് മാപ്പു പറയണമെന്നാണ് വക്കീൽ നോട്ടീസിൽ ചെന്നിത്തലയുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, RAMESHCHENNITHALA, BAR BRIBERY CASE, BIJU RAMESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY