SignIn
Kerala Kaumudi Online
Thursday, 24 September 2026 6.44 AM IST

ലോകത്ത് 6.55 കോടി കൊവിഡ് ബാധിതർ, മരണസംഖ്യ പതിനഞ്ച് ലക്ഷം കടന്നു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറര കോടി കടന്നു. 6,75,673 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,55,13,293 ആയി ഉയർന്നു. മരണസംഖ്യ പതിനഞ്ച് ലക്ഷം പിന്നിട്ടു. 4,53,60,788 പേർ രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീൽ തുടങ്ങിയ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യമൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്.


രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ 2,17,986 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി നാൽപത്തിയഞ്ച് ലക്ഷം പിന്നിട്ടു. 2,82,828 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം എൺപത്തിയഞ്ച് ലക്ഷം കടന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. മരണം 1.38 ലക്ഷവും പിന്നിട്ടു. നിലവിൽ 4.28 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 4.51 ശതമാനം മാത്രമാണിത്. എൺപത്തൊമ്പത് ലക്ഷം പേർ രോഗമുക്തി നേടി.


രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് അറുപത്തിനാല് ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. 1,75,307 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തേഴ് ലക്ഷം പിന്നിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, INDIA, US, BRAZIL, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360