SignIn
Kerala Kaumudi Online
Monday, 17 May 2021 9.14 PM IST

കൊതിച്ച് കൊതിച്ച് ഞാൻ നടിയായി സ്വപ്‌നമാണ് സഫലമായത്

app

കോമഡി ആയിക്കോട്ടെ,​ കാരക്ടർ റോൾ ആയിക്കോട്ടെ,​ വില്ലത്തിയായിക്കോട്ടെ... കിട്ടുന്ന വേഷത്തിലെല്ലാം സ്വന്തം കയ്യൊപ്പ് ചാർത്തുന്ന അപ‌്സരയുടെ വിശേഷങ്ങൾ...

ചെ​റു​പ്പം​ ​മു​ത​ലേ​ ​അ​പ്‌​സ​ര​യു​ടെ​ ​മ​ന​സി​ൽ​ ​കൂ​ടു​കൂ​ട്ടി​യ​ ​ഇ​ഷ്‌​ട​മാ​യി​രു​ന്നു​ ​കാ​മ​റ​യും​ ​വെ​ള്ളി​വെ​ളി​ച്ച​വും.​ ​സ്‌​കൂ​ളി​ലും​ ​കോ​ളേ​ജി​ലു​മെ​ല്ലാം​ ​സ​മ്മാ​ന​ങ്ങ​ൾ​ ​വാ​രി​ക്കൂ​ട്ടി​യ​പ്പോ​ഴും​ ​ആ​ ​ഇ​ഷ്‌​ടം​ ​കൂ​ടി​യ​തേ​യു​ള്ളൂ.​ ​പ​ഠി​ത്തം​ ​ക​ഴി​യു​മ്പോ​ൾ​ ​ആ​രാ​കാ​നാ​ണ് ​ഇ​ഷ്‌​ട​മെ​ന്ന് ​ചോ​ദി​ക്കു​ന്ന​വ​രോ​ടൊ​ക്കെ​ ​അ​ന്ന് ​മു​ത​ലേ​ ​പ​റ​ഞ്ഞു​ശീ​ലി​ച്ച​ ​ഉ​ത്ത​രം​ ​അ​ഭി​നേ​ത്രി​ ​എ​ന്ന​താ​യി​രു​ന്നു.​ ​ഒ​ടു​വി​ലൊ​രു​നാ​ൾ​ ​ഒ​ട്ടും​ ​പ്ര​തീ​ക്ഷ​യ്‌​ക്കാ​തെ​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ൽ​ ​നി​ൽ​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​കി​ട്ടി.​ ​ആ​ദ്യ​ ​സീ​രി​യ​ലി​ന് ​ത​ന്നെ​ ​മി​ക​ച്ച​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​കി​ട്ടി​ത്തു​ട​ങ്ങി​യ​തോ​ടെ​ ​അ​ഭി​ന​യ​ത്തോ​ടു​ള്ള​ ​ആ​വേ​ശ​വും​ ​കൂ​ടി.​ ​എ​ട്ട് ​വ​ർ​ഷ​ത്തി​നി​ടി​യി​ൽ​ 22​സീ​രി​യ​ലു​ക​ളു​ടെ​ ​ഭാ​ഗ​മാ​യി.​ ​ഒ​ക്കെ​യും​ ​വ്യ​ത്യ​സ്‌​ത​ ​വേ​ഷ​ങ്ങ​ൾ.​ ​ചി​രി​യും​ ​വി​ല്ല​ത്ത​ര​വും​ ​ഒ​ക്കെ​യാ​യി​ട്ട് ​മ​ല​യാ​ളി​ക​ളു​ടെ​ ​സ്വീ​ക​ര​ണ​മു​റി​യി​ൽ​ ​അ​പ്‌​സ​ര​ ​നി​റ​ഞ്ഞു​ ​നി​ൽ​പ്പു​ണ്ട്.​ ​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്....

ക​ഥ​ ​കേ​ട്ട​പ്പോ​ൾ​ ​ത്രി​ല്ല​ടി​ച്ചു​
ര​ണ്ട് ​പ്രോ​ജ​ക്‌​ടു​ക​ളാ​ണ് ​ഇ​പ്പോ​ൾ​ ​ചെ​യ്‌​തു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ ​സാ​ന്ത്വ​ന​വും​ ​പൗ​ർ​ണ​മി​ത്തി​ങ്ക​ളും.​ ​ര​ണ്ടും​ ​ഏ​ഷ്യാ​നെ​റ്റി​ലാ​ണ്,​ ​അ​തു​പോ​ലെ​ ​ര​ണ്ട് ​കാ​ര​ക്‌​ടറും​ ​നെ​ഗ​റ്റീ​വു​മാ​ണ്.​ ​ഇ​പ്പോ​ഴെ​നി​ക്ക് ​കൂ​ടു​ത​ൽ​ ​റീ​ച്ച് ​കി​ട്ടു​ന്ന​ത് ​'സാ​ന്ത്വ​ന​"ത്തി​ലെ​ ​ജ​യ​ന്തി​യി​ലൂ​ടെ​യാ​ണെ​ന്ന് ​തോ​ന്നു​ന്നു.​ ​നെ​ഗ​റ്റീ​വ് ​ഷേ​ഡാ​ണെ​ങ്കി​ലും​ ​ജ​യ​ന്തി​ ​കു​റ​ച്ചു​കൂ​ടി​ ​മെ​ച്വേ​ർ​ഡാ​ണ്.​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ജ​യ​ന്തി​യു​ടെ​ ​കു​ശു​മ്പും​ ​കു​ന്നാ​യ്‌​മ​ക​ളു​മൊ​ക്കെ​ ​കാ​ണാ​ൻ​ ​ഇ​ഷ്‌​ട​വു​മാ​ണ്.​ '​പൗ​ർ​ണ​മി​ത്തി​ങ്ക​ളി"​ലെ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര് ​ശ്വേ​ത​ ​എ​ന്നാ​ണ്.​ ​അ​തും​ ​വി​ല്ല​ത്തി​ ​ത​ന്നെ​യാ​ണ്.​ ​ജ​യ​ന്തി​യും​ ​ഞാ​നും​ ​ത​മ്മി​ൽ​ ​ന​ല്ല​ ​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ട്.​ ​പ​ക്ഷേ,​ ​ഇ​തു​പോ​ലൊ​രു​ ​ബാ​ന​റി​നൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കു​ക​ ​എ​ന്ന​ത് ​ഏ​തൊ​രു​ ​ആ​ർ​ട്ടി​സ്റ്റി​ന്റെ​യും​ ​സ്വ​പ്‌​ന​മാ​യി​രി​ക്കും.​ ​ആ​ദ്യം​ ​പ്രോ​ജ​ക്‌​ടി​നെ​ ​കു​റി​ച്ച് ​അ​റി​ഞ്ഞ​പ്പോ​ൾ​ ​ചി​പ്പി​ചേ​ച്ചി​യു​ടെ​ ​നാ​ത്തൂ​ൻ​ ​ആ​ണെ​ന്ന് ​മാ​ത്ര​മേ​ ​ഞാ​ൻ​ ​ക​രു​തി​യു​ള്ളൂ.​ ​ചേ​ച്ചി​യു​ടെ​ ​ത​ന്നെ​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ആ​ണ്.​ ​പി​ന്നെ​ ​ആ​ദി​ത്യ​ൻ​ ​സാ​റാ​ണ് ​സം​വി​ധാ​നം.​ ​എ​ന്റെ​ ​ഗു​രു​നാ​ഥ​നാ​ണ്,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​സീ​രി​യ​ലി​ലൂ​ടെ​യാ​ണ് ​ഞാ​ൻ​ ​തു​ട​ക്കം​ ​കു​റി​ക്കു​ന്ന​ത്.​ ​ഇ​തൊ​ക്കെ​യാ​യി​രു​ന്നു​ ​എ​ന്നെ​ ​ആ​ക​ർ​ഷി​ച്ച​ത്.​ ​പ​ക്ഷേ,​ ​ലൊ​ക്കേ​ഷ​നി​ൽ​ ​എ​ത്തി​യ​പ്പോ​ഴാ​ണ് ​ഇ​ത്ര​യും​ ​പ്രാ​യ​മു​ള്ള​ ​ക​ഥാ​പാ​ത്ര​മാ​ണെ​ന്ന് ​അ​റി​ഞ്ഞ​ത്.​ ​ചി​പ്പി​ചേ​ച്ചി​യു​ടെ​ ​ചേ​ട്ട​ന്റെ​ ​ഭാ​ര്യ​യാ​യി​ട്ടാ​ണ്.​ ​എ​ന്റെ​ ​പ്രാ​യ​ത്തേ​ക്കാ​ൾ​ ​കൂ​ടി​യ​താ​ണ്.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​അ​തൊ​ന്നും​ ​ഒ​രു​ ​പ്ര​ശ്‌​ന​മേ​യാ​യി​രു​ന്നി​ല്ല.​ ​പ്രേ​ക്ഷ​ക​ർ​ ​ഇ​പ്പോ​ഴെ​ന്നെ​ ​കൂ​ടു​ത​ലാ​യി​ ​തി​രി​ച്ച​റി​യു​ന്ന​ത് ​സാ​ന്ത്വ​ന​ത്തി​ലെ​ ​ജ​യ​ന്തി​യാ​യി​ട്ടാ​ണ്.​ ​അ​ഞ്ജ​ലി​യെ​യും​ ​ശി​വ​നെ​യും​ ​എ​ന്തി​നാ​ണ് ​ഇ​ങ്ങ​നെ​ ​ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ​ചോ​ദി​ച്ച് ​പ​രാ​തി​പ്പെ​ടു​ന്ന​വ​രു​ണ്ട്.

eee

ഞാ​ൻ​ ​ഹാ​പ്പി​യാ​ണ്
കൈ​ര​ളി​യി​ൽ​ ​ നാ​യി​ക​യാ​യി​ ​ചെ​യ്ത 'ഉള്ളതു പറ‌ഞ്ഞാൽ"​സീ​രി​യ​ൽ​ ​ക​ഴി​ഞ്ഞ് ​നി​ൽ​ക്കു​ന്ന​ ​സ​മ​യം. ​അ​പ്പോ​ഴാ​ണ് ​സു​ഹൃ​ത്ത് ​സ​ജി​ ​പൊ​റ്റ​യി​ൽ​ക്ക​ട​വ് ​ചേ​ട്ട​ൻ​ ​സാ​ന്ത്വ​ന​ത്തെക്കു​റി​ച്ച് ​പ​റ​യു​ന്ന​ത്.​ ​'​ഉ​ള്ള​തു​പ​റ​ഞ്ഞാ​ൽ​ ​"​ ​​ ​സീ​രി​യ​ലി​ലെ​ ​സ്നേ​ഹ​ല​ത​ ​ന​ല്ല​ ​അ​ഭി​പ്രാ​യം​ ​തേ​ടി​ത​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡും​ ​കി​ട്ടി.​ ​ബ്രേ​ക്ക് ​വ​ന്ന​പ്പോ​ൾ​ ​ഇ​നി​ ​അ​ടു​ത്ത​ത് ​അ​ത്ര​യും​ ​ന​ല്ലൊ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ത​ന്നെ​ ​അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തോ​ടെ​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​ ​അ​പ്പോ​ഴാ​ണ് ​സ​ജി​ ​ചേ​ട്ട​ൻ​ ​വി​ളി​ച്ചി​ട്ട് ​ന​ല്ല​ ​വേ​ഷ​മാ​ണ്,​ ​ന​ല്ല​ ​ടീ​മാ​ണ് ​ഒ​ന്നും​ ​നോ​ക്കേ​ണ്ട​ ​ചെ​യ്‌​തോ​ ​എ​ന്ന് ​പ​റ​ഞ്ഞ​ത്.​ ​ക​ഥ​യും​ ​ടീ​മും​ ​കേ​ട്ട​പ്പോ​ൾ​ ​എ​നി​ക്ക്​ ​ശ​രി​ക്കും​ ​ആവേശമായി.​ ​മാ​സ​ത്തി​ലൊ​രി​ക്ക​ലും​ ​ആ​ഴ്‌​ച​യി​ലൊ​രി​ക്ക​ലും​ ​വ​രു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ് ​ജ​യ​ന്തി.​ ​പ​ക്ഷേ​ ​വ​രു​മ്പോ​ൾ​ ​ന​ന്നാ​യി​ ​പെ​ർ​ഫോം​ ​ചെ​യ്യാ​നു​ണ്ടെ​ന്ന​താ​ണ് ​സ​ന്തോ​ഷം.​ ​ശ​രി​ക്കും​ ​ജ​യ​ന്തി​ ​എ​നി​ക്കൊ​രു​ ​ച​ല​ഞ്ചിം​ഗാ​യി​രു​ന്നു.​ ​പ്രാ​യം​ ​കൊ​ണ്ടും​ ​ക​ഥാ​പാ​ത്രം​ ​കൊ​ണ്ടും. വി​ല്ല​ത്തി​ ​വേ​ഷം​ ​ഇ​തി​ന് ​മു​മ്പും​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​പ​ക്ഷേ,​ ​ഇ​പ്പോ​ഴാ​ണ് ​ശ​രി​ക്കും​ ​പ്രേ​ക്ഷ​ക​രു​ടെ​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​കി​ട്ടു​ന്ന​ത്.​ ​പ്രാ​യ​മാ​യ​വ​രൊ​ക്കെ​ ​ചോ​ദി​ക്കും​ ​എ​ന്തി​നാ​ ​മോ​ള് ​എ​പ്പോ​ഴും​ ​നെ​ഗ​റ്റീ​വ് ​ചെ​യ്യ​ണ​തെ​ന്ന്.​ ​അ​വ​ർ​ക്കൊ​ക്കെ​ ​സ്നേ​ഹ​ല​ത​യെ​ ​പോ​ലെ​ ​കോ​മ​ഡി​ ​ചെ​യ്യു​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​ഇ​ഷ്‌​ടം.​ ​എ​ന്ത് ​ക​മ​ന്റ് ​കേ​ട്ടാ​ലും​ ​ആ​സ്വ​ദി​ക്കു​ന്ന​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​ആ​രേ​ലും​ ​സെ​ൽ​ഫി​യെ​ടു​ക്കാ​നൊ​ക്കെ​ ​വ​ന്നാ​ൽ​ ​എ​നി​ക്ക് ​സ​ന്തോ​ഷം​ ​മാ​ത്ര​മേ​യു​ള്ളൂ.​ ​ഇ​നി​ ​ഇ​തു​പോ​ലു​ള്ള​ ​വേ​ഷ​ങ്ങ​ളൊ​ന്നും​ ​ചെ​യ്യ​രു​ത് ​പാ​വ​മാ​യി​ട്ട് ​ചെ​യ്യ​ണ​മെ​ന്ന് ​പ​റ​യു​ന്ന​വ​രു​ണ്ട്.​ ​കോ​മ​ഡി​യും​ ​പാ​വ​വും​ ​വി​ല്ല​ത്തി​യു​മൊ​ക്കെ​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ഒ​രു​ ​അ​ഭി​നേ​ത്രി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സ​ന്തോ​ഷ​മേ​യു​ള്ളൂ.

ചി​രി​പ്പൂ​ര​മൊ​രു​ക്കി​യ​ ​സ്‌​നേ​ഹ​ല​ത​
'​ഉ​ള്ള​തു​ ​പ​റ​ഞ്ഞാ​ൽ​"​ ​എ​ന്ന​ ​സീ​രി​യ​ലാ​ണ് ​ക​രി​യ​റി​ൽ​ ​വ​ലി​യൊ​രു​ ​ബ്രേ​ക്ക് ​ത​ന്ന​ത്.​ ​ഒ​രു​പാ​ട് ​പ്ര​ത്യേ​ക​ത​ക​ളു​ണ്ടാ​യി​രു​ന്ന​ ​സീ​രി​യ​ലാ​ണ് ​അ​ത്.​ ​സ്നേ​ഹ​ല​ത​യെ​ ​നെ​ഞ്ചേ​റ്റി​യ​ ​ഒ​രു​പാ​ട് ​പേ​രു​ണ്ട്.​ ​ലൈ​വ് ​ഡ​ബ്ബിം​ഗ് ​എ​ന്ന​താ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ച​ല​ഞ്ച്.​ ​ചി​ല​ ​പ്രോ​ജ​ക്‌​ടു​ക​ൾ​ ​ന​മ്മു​ടെ​ ​മ​ന​സു​മാ​യി​ ​ഒ​രു​പാ​ട് ​അ​ടു​ത്തി​രി​ക്കും.​ ​അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ​അ​ത്.​ ​പ​രി​പാ​ടി​ ​ക​ഴി​ഞ്ഞെ​ങ്കി​ലും​ ​ആ​ ​ടീ​മും​ ​പ്രോ​ജ​ക്‌​ടു​മൊ​ക്കെ​ ​അ​ത്ര​യും ​ ​മി​സ് ​ചെ​യ്യു​ന്നു​ണ്ട്.​ ​ന​ന്നാ​യി​ ​പെ​ർ​ഫോം​ ​ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​അ​വാ​ർ​ഡ് ​ഒ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ഇ​തി​ന് ​മു​ന്നേ​ ​എ​നി​ക്ക് ​തി​ക്കു​റി​ശി​ ​അ​വാ​ർ​ഡ് ​കി​ട്ടി​യി​രു​ന്നു.​ ​പ​ക്ഷേ​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​കി​ട്ടി​യ​പ്പോ​ൾ​ ​ശ​രി​ക്കും​ ​ഞെ​ട്ടി​യി​രു​ന്നു.​ ​സ്റ്റേ​റ്റ് ​അ​വാ​ർ​ഡൊ​ന്നും​ ​ഇ​ത്ര​ ​പെ​ട്ട​ന്ന് ​കി​ട്ടു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ അ​വാ​ർ​ഡു​ക​ൾ​ ​സ്വ​ന്ത​മാ​ക്ക​ണ​മെ​ന്നൊ​ക്കെ​യു​ള്ള​ ​ആ​ഗ്ര​ഹ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​ ​അ​തൊ​ക്കെ​ ​എ​ല്ലാ​ർ​ക്കും​ ​ഉ​ണ്ടാ​കു​ന്ന​ത​ല്ലേ.​ ​പ​ക്ഷേ,​ ​ഒ​ട്ടും​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​സ​മ​യ​ത്ത് ​കി​ട്ടി​യെ​ന്ന​താ​ണ് ​സ​ന്തോ​ഷം​ ​ഇ​ര​ട്ടി​പ്പി​ച്ച​ത്.​ ​അ​തി​ൽ​ ​ലൈ​വാ​യി​ട്ട് ​ഡ​യ​ലോ​ഗു​ക​ൾ​ ​പ​റ​യു​ന്ന​തും​ ​ഓ​ൺ​ ​

eee

ദി​ ​സ്‌​പോ​ട്ടാ​യി​ട്ട് ​കൗ​ണ്ട​റു​ക​ൾ​ ​അ​ടി​ക്കു​ന്ന​തു​മൊ​ക്കെ​ ​അ​ഭി​ന​യം​ ​ഒ​രു​പാ​ട് ​ഇം​പ്രൂ​വ് ​ചെ​യ്യാ​ൻ​ ​എ​ന്നെ​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​അ​തു​പോ​ലെ​ ​മി​സ് ​ചെ​യ്യാ​ൻ​ ​പോ​കു​ന്ന​ ​ഒ​ന്നാ​ണ് ​പൗ​ർ​ണ​മി​ത്തി​ങ്ക​ൾ.​ ​അ​തി​ലെ​ ​ശ്വേ​ത​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​വും​ ​എ​നി​ക്ക് ​ഒ​ത്തി​രി​യി​ഷ്‌​ട​മാ​യി​രു​ന്നു.​ ​പി​ന്നെ,​ ​'​സീ​ത​"​യി​ലെ​ ​എ.​സി.​പി​ ​മ​റി​യ​ക്കു​ട്ടി​യും​ ​പ്രി​യ​വേ​ഷ​ങ്ങ​ളി​ൽ​ ​ഒ​ന്നാ​ണ്.​ ​ഒ​ത്തി​രി​ ​അ​ഭി​ന​ന്ദ​ന​ങ്ങ​ൾ​ ​കി​ട്ടി​യ​ ​ക​ഥാ​പാ​ത്ര​മാ​ണ് ​അ​തും.​ ​പൗ​ർ​ണ​മി​ത്തി​ങ്ക​ൾ​ ​ടീ​മി​നെ​യും​ ​തീ​ർ​ച്ച​യാ​യും​ ​മി​സ് ​ചെ​യ്യും.​ ​പൗ​ർ​ണ​മി​ത്തി​ങ്ക​ളി​ലൂ​ടെ​യാ​ണ് ​ദേ​വി​ചേ​ച്ചി​യെ​ ​(​ദേ​വി​ച​ന്ദ​ന​)​ ​ഞാ​ൻ​ ​അ​ടു​ത്തു​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​ഇ​ൻ​ഡ​സ്ട്രി​യി​ലെ​ ​ഏ​റ്റ​വു​മ​ടു​ത്ത​ ​സു​ഹൃ​ത്ത് ​ആ​രെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​അ​ത് ​ദേ​വി​ചേ​ച്ചി​യാ​ണ്.​ ​ക​രി​യ​റി​ലാ​യാ​ലും​ ​ജീ​വി​ത​ത്തി​ലാ​യാ​ലും​ ​ദേ​വി​ചേ​ച്ചി​ ​ത​രു​ന്ന​ ​സ​പ്പോ​‌​ർ​ട്ടും​ ​സ്നേ​ഹ​വു​മൊ​ക്കെ​ ​വ​ലു​താ​ണ്.

കൊ​തി​ച്ച് ​കൊ​തി​ച്ച് ​എ​ത്തി​യ​താ​ണ്

ജ​യ​ന്തി​യെ​യും​ ​ശ്വേ​ത​യെ​യും​ ​ക​ണ്ടി​ട്ട് ​പ​ല​രും​ ​ചോ​ദി​ക്കാ​റു​ണ്ട് ​അ​പ്‌​സ​ര​യു​ടെ​ ​ശ​രി​ക്കു​ള്ള​ ​പ്രാ​യം​ ​ഏ​താ​ണെ​ന്ന്.​ ​എ​ന്റെ​ ​പ്രാ​യ​വും​ ​ശ്വേ​ത​യു​ടെ​ ​പ്രാ​യ​വും​ ​ഒ​ന്നാ​ണ്.​ ​പെ​ർ​ഫോം​ ​ചെ​യ്യാ​ൻ​ ​പ​റ്റു​ന്ന,​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​ഏ​തു​ ​വേ​ഷ​വും​ ​ഞാ​ൻ​ ​ചെ​യ്യും.​ ​അ​വി​ടെ​ ​പ്രാ​യ​വും​ ​രൂ​പ​വു​മൊ​ന്നും​ ​എ​നി​ക്ക് ​പ്ര​ശ്‌​ന​മ​ല്ല. നാ​യി​ക​ ​വേ​ഷം​ ​മാ​ത്ര​മേ​ ​ചെ​യ്യൂ​വെ​ന്ന​ ​നി​ർ​ബ​ന്ധ​മൊ​ന്നു​മി​ല്ല.​ ​എ​ല്ലാ​ത്ത​രം​ ​വേ​ഷ​ങ്ങ​ളും​ ​ചെ​യ്യാ​നി​ഷ്‌​ട​മാ​ണ്.​ ​പെ​ർ​ഫോം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​ന്ന​താ​ക​ണ​മെ​ന്ന് ​മാ​ത്രേ​യു​ള്ളൂ.​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​ത്ര​യും​ ​ഇ​ഷ്‌​ട​മാ​ണ്.​ ​കൊ​തി​ച്ച് ​കൊ​തി​ച്ച് ​എ​ത്തി​യ​താ​ണെ​ന്ന് ​പ​റ​ഞ്ഞാ​ലും​ ​തെ​റ്റി​ല്ല.​ ​ഓ​രോ​ ​ക​ഥാ​പാ​ത്രം​ ​ചെ​യ്യു​മ്പോ​ഴും​ ​ഇ​തെ​ങ്ങ​നെ​ ​വ്യ​ത്യ​സ്‌​ത​മാ​ക്കാ​മെ​ന്ന് ​ഞാ​ൻ​ ​ചി​ന്തി​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​ത് ​പ്രേ​ക്ഷ​ക​ർ​ക്ക് ​അ​ഭം​ഗി​യാ​യി​ ​തോ​ന്നാ​നും​ ​പാ​ടി​ല്ല.​ ​കോ​സ്റ്റ്യൂം​സി​ലും​ ​മേ​ക്ക​പ്പി​ലു​മൊ​ക്കെ​ ​അ​ത് ​ശ്ര​ദ്ധി​ക്കും.​ ​എ​നി​ക്ക് ​ചേ​രാ​ത്ത​ത്തൊ​ന്നും​ ​ഞാ​ന​തി​ൽ​ ​കൊ​ണ്ടു​വ​രി​ല്ല.​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​ഡാ​ൻ​സ്,​​​ ​നാ​ട​കം​ ​എ​ല്ലാ​ത്തി​ലു​മു​ണ്ട്.​ ​സ്ഥി​രം​ ​സ​മ്മാ​ന​ങ്ങ​ൾ​ ​കി​ട്ടു​മാ​യി​രു​ന്നു.​ ​നാ​ട്ടി​ലൊ​ക്കെ​ ​അ​റി​യാം​ ​ക​ലോ​ത്സ​വ​ങ്ങ​ളി​ലൊ​ക്കെ​ ​തി​ള​ങ്ങു​ന്ന​ ​കു​ട്ടി​യാ​ണെ​ന്ന്.​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​ ​ഗി​രീ​ഷ് ​അ​മ്പാ​ടി​ ​ചേ​ട്ട​ൻ​ ​വ​ഴി​യാ​ണ് ​ഞാ​ൻ​ ​ഈ​ ​രം​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​ഒ​രു​ ​മാ​ഗ​സി​ന്റെ​ ​ക​വ​ർ​ഗേ​ളാ​യി​ട്ട് ​എ​ത്തി​യ​തോ​ടെ​യാ​ണ് ​ഞാ​ൻ​ ​സ്വ​പ്‌​നം​ ​ക​ണ്ട​തു​പോ​ലെ​ ​ജീ​വി​തം​ ​മാ​റാ​ൻ​ ​തു​ട​ങ്ങി​യ​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ടു​ത്ത സു​ഹൃ​ത്താ​ണ് ​ആ​ദി​ത്യ​ൻ​ ​സാ​ർ.​ ​അ​ന്ന് ​അ​ദ്ദേ​ഹം​ ​'​അ​മ്മ​"​ ​എ​ന്ന​ ​സീ​രി​യ​ൽ​ ​എ​ടു​ക്കു​ന്ന​ ​സ​മ​യ​മാ​ണ്.​ ​അ​തി​ലേ​ക്ക് ​പു​തി​യ​ ​കു​ട്ടി​ യെ​ ​ത​പ്പു​ക​യാ​ണ്.​ ​അ​പ്പോ​ഴാ​ണ് ​എ​ന്റെ​ ​കാ​ര്യം​ ​ഗി​രീ​ഷേ​ട്ട​ൻ​ ​ആ​ദി​ത്യ​ൻ​ ​സാ​റി​നോ​ട് ​പ​റ​യു​ന്ന​ത്.​ ​ശ്രു​തി​ ​എ​ന്നാ​യി​രു​ന്നു​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​ശ്രു​തി​യാ​യി​ട്ട് ​വ​രു​മ്പോ​ൾ​ ​മ​ന​സി​ൽ​ ​ഒ​ത്തി​രി​ ​ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു.​ ​അ​തു​പോ​ലെ​ ​ത​ന്നെ​ ​എ​ക്സൈ​റ്റ്മെ​ന്റും.​ ​എ​ന്റെ​ ​സ്വ​പ്‌​ന​മാ​ണ് ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്,​ ​എ​നി​ക്കി​വി​ടെ​ ​പി​ടി​ച്ച് ​നി​ൽ​ക്കാ​ൻ​ ​ക​ഴി​യു​മോ​യെ​ന്നൊ​ക്കെ​യാ​യി​രു​ന്നു​ ​മ​ന​സി​ൽ.​ ​ഇ​പ്പോ​ഴും​ ​പ്രേ​ക്ഷ​ക​രെ​ ​മ​ന​സി​ൽ​ ​ക​ണ്ടി​ട്ട് ​ത​ന്നെ​യാ​ണ് ​അ​ഭി​ന​യി​ക്കാ​നാ​യി​ ​നി​ൽ​ക്കു​ന്ന​ത്.

eee

എ​പ്പോ​ഴും​ ​എ​ന​ർ​ജെ​റ്റി​ക്കാ​ണ്

അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യി​ട്ട് ​എ​ട്ട് ​വ​ർ​ഷം​ ​പി​ന്നി​ട്ടു.​ 22​ ​സീ​രി​യ​ലും​ ​കു​റ​ച്ച് ​ഷോ​ക​ളും​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ബ​ഡാ​യി​ ​ബം​ഗ്ലാ​വ്,​ ​ബെ​സ്റ്റ് ​ഫാ​മി​ലി​ ​അ​ങ്ങ​നെ​ ​ര​ണ്ട് ​ഷോ​ക​ൾ​ ​ആ​ങ്ക​റും​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ആ​ങ്ക​റിം​ഗും​ ​എ​നി​ക്കൊ​ത്തി​രി​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ആ​രും​ ​എ​ന്നോ​ട് ​സം​സാ​രി​ക്ക​രു​തെ​ന്ന് ​മാ​ത്രം​ ​പ​റ​യ​രു​ത്.​ ​ലൊ​ക്കേ​ഷ​നി​ൽ​ ​അ​ട​ങ്ങി​യി​രി​ക്കാ​ത്ത​ ​ആ​ളാ​ണ് ​ഞാ​ൻ.​ ​എ​പ്പോ​ഴും​ ​ലൈ​വാ​യി​ട്ട് ​ഇ​രി​ക്കാ​നാ​ണ് ​ഇ​ഷ്‌​ടം.​ ​എ​ന്റെ​ ​ഈ​ ​ബ​ഹ​ള​മൊ​ക്കെ​ ​ക​ണ്ടി​ട്ട് ​എ​ന​ർ​ജി​യു​ടെ​ ​ര​ഹ​സ്യം​ ​ചോ​ദി​ക്കു​ന്ന​വ​രു​ണ്ട്.​ ​അ​ങ്ങ​നെ​ ​പ്ര​ത്യേ​കി​ച്ച് ​ഒ​ന്നു​മി​ല്ല.​ ​ജ​നി​ച്ച​പ്പോ​ഴെ​ ​അ​ങ്ങ​നെ​യാ​ണ്.​ ​സം​സാ​രി​ക്കാ​നും​ ​ഹാ​പ്പി​യാ​യി​ട്ട് ​ഇ​രി​ക്കാ​നു​മൊ​ക്കെ​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​പോ​ലും​ ​അ​മി​ത​മാ​യി​ ​സ​ന്തോ​ഷി​ക്കു​ന്ന​ ​ആ​ളാ​ണ്.​ ​അ​തു​പോ​ലെ​ ​കു​ഞ്ഞു​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​പെ​ട്ടെ​ന്ന് ​എ​ന്നെ​ ​ബാ​ധി​ക്കാ​റു​ണ്ട്.​ ​സം​സാ​ര​വും​ ​ചി​രി​യു​മാ​ണ് ​എ​ന്റെ​ ​ഹൈ​ലൈ​റ്റ്സ്.​ ​പു​തു​താ​യി​ ​മ​റ്റൊ​രു​ ​പ്രോ​ജ​ക്‌​ട് ​കൂ​ടി​ ​വ​രു​ന്നു​ണ്ട്.​ ​'​സെ​ലി​ബ്രി​റ്റി​ ​കി​ച്ച​ൺ​ ​മാ​ജി​ക്"​,​ ​പാ​ച​കം​ ​ഇ​ഷ്‌​ട​മാ​ണ്,​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ഇ​തും​ ​ആ​സ്വ​ദി​ക്കാ​ൻ​ ​പ​റ്റു​മെ​ന്ന​ ​വി​ശ്വാ​സ​മു​ണ്ട്.​ ​'​ഉ​ള്ള​തു​ ​പ​റ​ഞ്ഞാ​ൽ​"​ ​ഷോ​യി​ലെ​ ​ടീം​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​കി​ഷോ​റേ​ട്ട​ൻ​ ​ആ​യി​രു​ന്നു​ ​അ​തി​ൽ​ ​എ​ന്റെ​ ​പെ​യ​ർ.​ ​പു​ള്ളി​യാ​ണ് ​ഇ​തി​ലും​ ​എ​ന്റെ​ ​പെ​യ​ർ.​ ​അ​തി​ന്റെ​ ​സം​വി​ധാ​യ​ക​ൻ​ ​ത​ന്നെ​യാ​ണ് ​ഇ​തി​ന്റെ​യും.​ ​അ​തൊ​രു​ ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​മാ​ണ് ​എ​ന്റെ​ ​നാ​ട്.​ ​അ​മ്മ​ ​ശോ​ഭ​ന.​ ​ചേ​ച്ചി​ ​ഐ​ശ്വ​ര്യ.​ ​ചേ​ച്ചി​ക്ക് ​ഒ​രു​ ​വാ​വ​യു​ണ്ട് ​സി​ദ്ധാ​ർ​ത്ഥ്.​ ​അ​ച്‌​ഛ​ൻ​ ​ര​ത്നാ​ക​ര​ൻ​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.​ ​പത്ത് വർഷം മുമ്പ് ഞങ്ങളെ വിട്ടു പിരിഞ്ഞു. ​അ​മ്മ​ ​കെ.​പി.​എ.​സി​ ​നാ​ട​ക​ ​ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്നു.​ ​അ​മ്മ​യാ​ണ് ​ഞാ​ൻ​ ​ഈ​ ​രം​ഗ​ത്ത് ​എ​ത്തി​യ​തി​ൽ​ ​ഏ​റ്റ​വ​മ​ധി​കം​ ​സ​ന്തോ​ഷി​ക്കു​ന്ന​ത്.​ ​എ​ന്റെ​ ​അ​ഭി​ന​യ​മോ​ഹം​ ​അ​ത്ര​ ​ന​ന്നാ​യി​ട്ട് ​അ​റി​യു​ന്ന​വ​രാ​ണ് ​ഇ​പ്പോ​ൾ​ ​ചു​റ്റി​ലു​മു​ള്ളത്.​ ​അ​വ​രൊ​ക്കെ​ ​ത​ന്നെ​യാ​ണ് ​എ​ന്റെ​ ​ശ​ക്തി​യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY, FILM ACTRESS APSARA INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.