SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.43 PM IST

ഞാനും നീയും കേട്ടതും കണ്ടതും അറിഞ്ഞതും! വൈറലായി 'നീളെ നീളെ' ഹ്രസ്വചിത്രം

neele-neele-short-film

കോട്ടയം ചങ്ങനാശേരിയിലെ ഒരുകൂട്ടം യുവാക്കൾ അണിയിച്ചൊരുക്കിയ നീളെ നീളെ എന്ന ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 'SAVE' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.അൻഫാസ് മുഹമ്മദ് ആണ് സംവിധാനം.


സംവരണവും, പിൻവാതിൽ നിയമനങ്ങളും അരങ്ങുവാഴുന്ന ഈ കാലഘട്ടത്തിൽ സാധാരണ യുവത്വം പകച്ചു പോകുന്നു. ചിലർ പ്രതിഷേധ ജ്വാലകൾ ഉയർത്തും. മറ്റു ചിലർ നിഷ്‌ക്രിയരാകും.ആത്മാഭിമാനം നഷ്ടപ്പെടുത്താനാവാത്തവർ അദ്ധ്വാനത്തിന്റെ മഹത്വം മനസിലാക്കി ഇതാണ് ജീവിതവിജയമെന്ന് വിളംബരം ചെയ്യും. അപ്പോഴും തന്റെ സ്വപ്‌നങ്ങൾ നാളത്തെ പുലരിയിൽ ,യാഥാർഥ്യമാകുമെന്ന പ്രതീക്ഷയോടെ അവൻ നീങ്ങുകയാണ്. രൂക്ഷമാകുന്ന കൊവിഡ് മഹാമാരി സ്വപ്നസാക്ഷാത്കാരത്തിനു മങ്ങൽ ഏൽപ്പിക്കുമ്പോഴും യാത്ര തുടരുന്നു... ഇതൊക്കെ തന്നെയാണ് ഈ ഹൃസ്വചിത്രത്തിൽ പറയുന്നത്.

ചങ്ങനാശേരി എസ്.ബി കോളേജിലെ സുവോളജി വകുപ്പ് മുൻ മേധാവി ഡോ. ജോസ് പി ജേക്കബ്,ക്രിസ്തു ജ്യോതി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഷിഹാബ് എം ജമാൽ, കൃപ രാജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യംചെയ്തിരിക്കുന്നത്. MH Film Imagines ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. രാഹുൽ ഹരിയുടെതാണ് കഥ. രാഹുൽ ഹരിയും, അഖിൽ സോമനും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്നു.ഛായാഗ്രാഹകൻ സ്വാതി കമൽ, ജോബിൻ ജോൺ എഡിറ്റിംഗ് ശ്രീഹരി.എസ്, പശ്ചാത്തലസംഗീതം ഗിരീഷ് ദേവ്, സ്റ്റിൽസ് സോഫിൻ ഫിലിപ്പ് & ജിജോമോൻ ജിജി, ഡിസൈനർ അനൂപ് മുണ്ടക്കൽ എന്നിവർ ചേർന്നാണ് നിർവഹിച്ചരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEELE NEELE SHORT FILM, SAVE YOUTUBE CHANNEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY