താമരശ്ശേരി: കായിക താരമായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ കായികാ ദ്ധ്യാപകൻ കോടഞ്ചേരി നെല്ലിപ്പൊയിൽ മീൻമുട്ടി സ്വദേശി വട്ടപ്പാറയിൽ വി.ടി.മിനീഷിനെ പോക്സോ പ്രകാരം താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകും മുമ്പ് പെൺകുട്ടിയെ കട്ടിപ്പാറ സ്കൂളിന് സമീപത്തെ വാടകമുറിയിൽ വച്ചും പ്രതിയുടെ ബന്ധുവീട്ടിൽ കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളിലെ കായിക മുറിയിൽ നിന്നുൾപ്പെടെ പല തവണ കടന്നുപിടിച്ചതായും പരാതിയിൽ പറയുന്നു. നെല്ലിപ്പൊയിൽ സ്കൂളിൽ നിന്ന് സ്വഭാവ ദൂഷ്യത്തിന് നേരത്തെ നടപടി നേരിട്ടയാളാണ് പ്രതി. താമരശ്ശേരി ഡിവൈ.എസ്.പി അഷറഫിന്റെ മേൽനോട്ടത്തിൽ എസ്.ഐ ലളിതയ്ക്കാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |