SignIn
Kerala Kaumudi Online
Thursday, 15 October 2026 5.16 PM IST

നിയന്ത്രണങ്ങളോടെ കടകൾ കൂടുതൽ ദിവസം തുറക്കണമെന്ന് വി. മുരളീധരൻ

v-murali

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ നയത്തിലെ പാളിച്ചയാണ് രോഗികൾ വർദ്ധിക്കാൻ കാരണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിന്റെ പിഴവുകൾ തുടക്കത്തിലേ ചൂണ്ടിക്കാട്ടിയപ്പോൾ പരിഹസിക്കുന്ന സമീപനമാണ് ഉണ്ടായത്. ശാസ്ത്രീയമായ രീതിയിൽ പ്രതിരോധ പ്രവർത്തനം നടത്തണം. നിയന്ത്രണങ്ങളോടെ കൂടുതൽ ദിവസം കടകൾ തുറക്കണമെന്നും മന്ത്രി പറഞ്ഞു.


ശബരിമല പ്രക്ഷോഭത്തിൽ സ്ത്രീകൾ അടക്കമുളളവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചെന്ന കേസ് ചുമത്തിയ സർക്കാരാണ് നിയമസഭാ കൈയ്യാങ്കളി കേസിൽ ശിവൻകുട്ടി രാജിവയ്‌ക്കില്ലെന്ന് പറയുന്നത്. സ്വന്തം അണികളെ സി.പി.എം ധാർമ്മികത പഠിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സ്വാധീനിക്കാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരും സർക്കാരിനെ നയിക്കുന്ന പാർട്ടിയുമാണെന്ന് കസ്റ്റംസ് കമ്മിഷണർ സുമിത് കുമാറിന്റെ പ്രതികരണത്തിലൂടെ വ്യക്തമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA