SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.02 PM IST

അതേ,​ ബിറ്റ്‌കോയിൻ നല്ലതാ,​ അച്ചാർ വാങ്ങാൻ...

Increase Font Size Decrease Font Size Print Page

r-akshay-and-hafez-rahman

കൊച്ചി: എം.ബി.എക്കാരായ രണ്ട് ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പ് എഴുപതോളം അമ്മമാരുടെ കൈപ്പുണ്യത്തിൽ ഫ്യൂഷൻ അച്ചാറുകൾ നിർമ്മിച്ച് ക്രിപ്റ്റോകറൻസി ഇടപാടിൽ വിൽക്കാൻ ഒരുങ്ങുന്നു.

തിരുവനന്തപുരം പേരൂർക്കടക്കാരൻ അക്ഷയും കാക്കനാട്ടുകാരൻ ഹാഫിസും ചേർന്ന് കാക്കനാട്ട് ആരംഭിച്ച 'അതേ നല്ലതാ' എന്ന സ്‌റ്റാർട്ടപ്പാണ് അച്ചാറിന് ക്രിപ്റ്റോകറൻസിയുടെയും ക്രിപ്റ്റോ കറൻസിക്ക് അച്ചാറിന്റെയും പെരുമ നൽകുന്നത്.

ബിറ്റ്‌കോയിൻ ഉൾപ്പെടെയുള്ള ക്രിപ്‌റ്റോകറൻസികൾ സ്വീകരിക്കുന്ന കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ ഏഴാമത്തെയും കമ്പനിയാണിത്.

 ശരിക്കും നല്ലതാ!

''ആരോഗ്യകരമായ ഭക്ഷണത്തിലൂടെ വയറും മനസും നിറയണം. അതാണ് ഞങ്ങളുടെ സന്ദേശം. അത് എല്ലാവർക്കും മനസിലാകാൻ 'അതേ നല്ലതാ' എന്ന പേര് നല്ലതാണെന്ന് തോന്നി - അക്ഷയ് പറഞ്ഞു.

2020 ജൂണിൽ രണ്ട് അമ്മമാരുമായാണ് തുടക്കം. ഇപ്പോൾ 70ഓളം അമ്മമാരുണ്ട്. അവർ മക്കൾക്കെന്നപോലെ സ്വന്തം വീടുകളിൽ അച്ചാർക്കൂട്ടുകൾ ഒരുക്കും. അതുപയോഗിച്ച് കാക്കനാട്ടെ സെൻട്രൽ കിച്ചണിലാണ് അച്ചാറുകൾ തയ്യാറാക്കുന്നത്.

 ഫ്യൂഷൻ അച്ചാർ

ഫ്യൂഷൻ രീതിയിലാണ് (വ്യത്യസ്‌ത ചേരുവകളുള്ള ഒറ്റ ഉത്‌പന്നം) അച്ചാർ നിർമ്മാണം. ദഹിക്കാൻ പ്രയാസമുള്ള ചെമ്മീനും ദഹനം എളുപ്പമാക്കുന്ന പപ്പായയും ചേരുന്ന 'എ ചെമ്മീൻ കണക്‌ഷൻ' ഉദാഹരണം. മാങ്ങയും മുന്തിരിയുമുള്ള 'മുന്തിരിവള്ളിയും തേന്മാവും', പോത്തും കാരറ്റുമുള്ള 'സാധനം കൈയിലുണ്ട്', ഈന്തപ്പഴവും നാരങ്ങയുമുള്ള 'ദി ഇൻഡോ അറബ് കണക്‌ഷൻ' എന്നിങ്ങനെ അച്ചാറുകളുടെ പേരുകളും രസകരമാണ്. അച്ചാറിൽ നാല് നോൺ വെജും മൂന്ന് വെജുമുണ്ട്.

കൊച്ചി, കോട്ടയം, തിരുവനന്തപുരം, തൃശൂർ, ബംഗളൂരു എന്നിവിടങ്ങളിൽ 30ഓളം സ്റ്റോറുകളിൽ അതേ നല്ലതാ അച്ചാറുകൾ കാണാം. അതേ നല്ലതാ.കോമിലും ആമസോണിലും വില്പനയുണ്ട്. യു.എ.ഇയിൽ വിതരണത്തിന് നൂൺ.കോമുമായി സഹകരിക്കും. ജർമ്മനിയിൽ വിതരണം നടന്നു. വെർജിൻ കോക്കനട്ട് ഓയിൽ, ഓർഗാനിക് ടീ, കാശ്‌മീർ കുങ്കുമപ്പൂവ് എന്നിവയും വിപണിയിലിറക്കും.

 ബിറ്റ്‌കോയിനും അച്ചാറും

കാഷ് ഇടപാട് ഇല്ല. യു.പി.ഐ, ഗൂഗിൾ പേ, ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് എന്നിവയും ബിറ്റ്‌കോയിൻ, ലൈറ്റ്കോയിൻ തുടങ്ങി ഏഴുതരം ക്രിപ്‌റ്റോകറൻസിയുമാണുള്ളത്. ക്രിപ്‌റ്റോ ഏർപ്പെടുത്തിയിട്ട് നാലുദിവസമേ ആയിട്ടുള്ളൂ. ഇതുവരെ ഇടപാടൊന്നും നടന്നിട്ടില്ല. ബിറ്റ്‌കോയിന്റെ ചില്ലറകൾ (പോർഷൻസ്) നൽകി അച്ചാറുകൾ വാങ്ങാം.

ക്രിപ്‌റ്റോകറൻസി

കമ്പ്യൂട്ടർ കോഡ് /ബ്ലോക്ക്ചെയിൻ വിദ്യയിൽ നിർമ്മിക്കുന്ന ഡിജിറ്റൽ നാണയം

 ബിറ്റ്‌കോയിനാണ് ഏറ്റവും സ്വീകാര്യത.

ഒരു ബിറ്റ്‌കോയിനിന്റെ മൂല്യം 50,000 ഡോളറോളം (37 ലക്ഷം രൂപ).

 ക്രിപ്‌റ്റോകളെ റിസർവ് ബാങ്ക് നിരോധിച്ചെങ്കിലും സുപ്രീംകോടതി അത് റദ്ദാക്കി

 റിസർവ് ബാങ്കിന്റെ സ്വന്തം ക്രിപ്‌റ്റോകറൻസി ഡിസംബറോടെ

ബിറ്റ്‌കോയിൻ ഉപയോഗിച്ചാൽ കമ്പനികൾക്ക് സമയം ലാഭിക്കാം.

TAGS: ATHEY NALLATHA, SADHANAM KAIYYILUNDO, BITCOIN, CRYPTOCURRENCY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY