SignIn
Kerala Kaumudi Online
Saturday, 13 June 2026 8.27 PM IST

ക​ട​ൽ​പാ​യലിൽ കണ്ണുംനട്ട് ല​ക്ഷ​ദ്വീ​പ്

fg

കൊച്ചി: രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ലക്ഷദ്വീപിൽ കടൽ പായൽ കൃഷി പദ്ധതിയുമായി ഭരണകൂടം. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ. ഐ) കിൽത്താൻ, ചെത്ത്‌ല, കടമത്ത്, അഗത്തി, കവരത്തി എന്നീ ദ്വീപുകളിൽ കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ കടൽപായൽ കൃഷി വൻ വിജയമായിരുന്നു. ഇതിനോടകം 2500 മുളചങ്ങാടങ്ങൾ ഉപയോഗിച്ച് പായൽകൃഷി ആരംഭിക്കുകയും ചെയ്തു. ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടൽപായലാണ് കൃഷി ചെയ്യുന്നത്.

ലക്ഷദ്വീപ് ഫിഷറീസ്, വനം-പരിസ്ഥിതി, ഗ്രാമവികസനം, കവരത്തിയിലെ കൃഷിവിജ്ഞാന കേന്ദ്രം എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും കടൽപായൽ കൃഷി അനുയോജ്യം. വൻതോതിൽ കാർബൺഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്തുവയ്ക്കാൻ കടൽപായലുകൾക്ക് ശേഷിയുണ്ട്. ദ്വീപിലെ തീരങ്ങൾ പായൽകൃഷിക്ക് ഏറ്റവും അനുയോജ്യമാണ്.

 ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് പ്രതിവർഷം 75 കോടി രൂപയുടെ കടൽപായൽ ഉൽപാദിപ്പിക്കാം. ഹെക്ടറിൽ നിന്നും 150 ടൺ വരെ ഉത്പാദനം നേടാനാകും.

ഡോ. മുഹമ്മദ് കോയ ( സയന്റിസ്റ്റ്, സി.എം.എഫ്.ആർ.ഐ)

 കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ 9 ദ്വീപുകളിലായി കടൽപായൽ കൃഷി

 ലക്ഷ്യം: പ്രതിവർഷം 30,000 ടൺ ഉണങ്ങിയ കടൽപായൽ

 പ്രതീക്ഷിക്കുന്ന വരുമാനം - ₹ 75 കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL