കൊല്ലം: കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ചോറ്, ന്യൂഡിൽസ്, ചിക്കൻ ഫ്രൈ, ചിക്കൻ കറി, ചപ്പാത്തി, ബീഫ്ഫ്രൈ, മീൻ കറി എന്നിവയാണ് കണ്ടെത്തിയത്.
കോർപ്പറേഷൻ വടക്കേവിള സോണൽ പരിധിയിലെ പുന്തലത്താഴം, അയത്തിൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 10 സ്ഥാപനങ്ങളിലായിരുന്നു പരിശോധന. സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകി. കോർപ്പറേഷൻ വടക്കേവിള സോണൽ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി. സാബുവിന്റെ നേത്യത്വത്തിലാണ് പരിശോധന നടന്നത്. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിനി , നാസില എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |