SignIn
Kerala Kaumudi Online
Saturday, 01 August 2026 12.57 AM IST

@ കോഴിക്കോട് പൗരാവലി അനുസ്മരിച്ചു പാലേരി രമേശൻ സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരൻ

ramesan
കോ​ഴി​ക്കോ​ട് ​പൗ​രാ​വ​ലി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജൂ​ബി​ലി​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ര​മേ​ശ​ൻ​ ​പാ​ലേ​രി​ ​അ​നു​ശോ​ച​ന​ ​യോ​ഗ​ത്തി​ൽ​ ​അ​ഡ്വ.​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​എം.​എ​ൽ.​എ​ ​പ്ര​സം​ഗി​ക്കു​ന്നു

കോഴിക്കോട്: സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശനെ കോഴിക്കോട് പൗരാവലി അനുസ്മരിച്ചു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഉയർത്തിക്കൊണ്ടുവന്ന സമർപ്പിത ജീവിതമായിരുന്നു പാലേരി രമേശന്റേതെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ച് മേയർ ഒ.സദാശിവൻ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളെ അവസരമാക്കി ആയിരക്കണക്കായ തൊഴിലാളികൾക്കൊപ്പം തോളോടുതോൾ ചേർന്ന് നടന്നതാണ് രമേശനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തിയതെന്നും മേയർ പറഞ്ഞു. കേരളത്തിന്റെ പശ്ചാത്തല മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുന്നതിൽ പാലേരി രമേശനും സൊസൈറ്റിയും വഹിച്ച പങ്കെ മഹത്തരമാണെന്ന് പി.എ.മുഹമ്മദ് റിയാസ് എം.എൽ.എ പറഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന വ്യക്തിത്വമായിട്ടും അദ്ദേഹത്തിന്റെ സംസ്‌കാര വേളയിൽ സംസ്ഥാനത്തെ മന്ത്രിമാരാരും എത്താതിരുന്നത് അനൗചിത്വമായിപ്പോയെന്ന് മുഹമ്മദ് റിയാസ് വിമർശന മുന്നയിച്ചു. ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായ കെ.പ്രവീൺ കുമാർ, കേരള ബാങ്ക് പ്രസിഡന്റ് പി.മോഹനൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം.നിയാസ്, ടി.വി.ബാലൻ, കെ.പി.പ്രകാശ്ബാബു, തോട്ടത്തിൽ രവീന്ദ്രൻ, എ.പ്രദീപ് കുമാർ, ഡപ്യൂട്ടി മേയർ എസ്.ജയശ്രി, പി.വി.ചന്ദ്രൻ, മുക്കം മുഹമ്മദ്, ബീന ഫിലിപ്പ്, എം.മെഹ്ബൂബ്, കെ.ഭാസ്‌കരൻ, സൂര്യനാരായണൻ, അബ്ദുറഹിമാൻ, സി.ഇ ചാക്കുണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL