SignIn
Kerala Kaumudi Online
Friday, 31 July 2026 11.55 PM IST

 പ്രീമാര്യേജ് കോഴ്സ് നാളെ ആരംഭിക്കും

ചെറതോണി : എസ് എൻ ഡി പി യോഗംഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ യുവതി യുവാക്കൾക്കായി രണ്ട് ദിവസത്തെ പ്രീമാര്യേജ് കോഴ്സ് നാളെ ആരംഭിക്കുമെന്ന് യൂണിയൻ സെക്രട്ടി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു.

വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന സമുദായാംഗങ്ങളായ യുവതി യുവാക്കളിലേക്ക് ഗുരദേവ ദർശനത്തിന്റെ പ്രാധാന്യമുൾപ്പെടെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് കോഴ്സ് സംഘടിപ്പിച്ചിട്ടുള്ളത്. ക്ലാസുകൾക്ക് മുമ്പായി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയും. ശനി, ഞായർ ദിവസങ്ങളിലായി കോഴ്സിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ അധികരിച്ച് വിവിധ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും. നാളെ രാവിലെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി സെൽവം , യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, കെ എസ് ജിസ്സ് , ജോബി കണിയാംകുടിയിൽ ഷാജി പുലിയാമറ്റം, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ബിനീഷ് കോട്ടൂർ പങ്കെടുക്കും. വനിതാസംഘം പ്രസിഡന്റ് ഡോ. ഷീല കമലാധരൻ , വൈസ് പ്രസിഡന്റ് പുഷ്പമോഹൻദാസ് , സെക്രട്ടറി ഷീലാ രാജീവ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ജോമോൻ കണിയാംകുടിയിൽ , വൈസ് പ്രസിഡന്റ് അഖിൽ സാബു പാടയ്ക്കൽ, സെക്രട്ടറി ബിബിൻ കുന്നിനിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL