SignIn
Kerala Kaumudi Online
Wednesday, 09 September 2026 6.17 PM IST

കനയ്യ രാഹുൽ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള നേതാവ്, എത്രയും പെട്ടെന്ന് ആ ശുഭവാർത്ത കേൾക്കട്ടെയെന്ന് സന്ദീപ് ജി വാര്യർ

sandeep-g-varier

ന്യൂഡൽഹി: കനയ്യ കുമാർ കോൺ​ഗ്രസിലേക്ക് പോകുന്നതായ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് ജി. വാര്യർ. സി.പി.ഐ എന്നൊരു പാർട്ടി ഇന്ത്യയിലുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിദ്ധ്യമാണ്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച തീരുമാനമായിരിക്കും. രാഹുൽ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോൺഗ്രസിന് ലഭിക്കും. അതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ആ ശുഭവാർത്ത കേൾക്കട്ടെ എന്നാഗ്രഹിക്കുന്നു എന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

കനയ്യ കോൺഗ്രസിലേക്ക് പോകുമോ? പോകില്ലെന്നാണ് കാനം പറയുന്നത്. സിപിഐ എന്നൊരു പാർട്ടി ഇന്ത്യയിലുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതു തന്നെ കനയ്യയുടെ സാന്നിധ്യമാണ്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതൊരു മികച്ച തീരുമാനമായിരിക്കും. രാഹുൽ ഗാന്ധിയുടെ അതേ ഐക്യു നിലവാരമുള്ള ഒരു നേതാവിനെ കൂടി കോൺഗ്രസിന് ലഭിക്കും. രണ്ടു പേരും പരിണിത പ്രജ്ഞ്ഞരാണ്, ദീർഘദർശികളും തത്വചിന്തകരുമാണ്. സർവ്വോപരി ജനകീയരും രാഷ്ട്രീയ വിശാരദരുമാണ്. മാത്രമല്ല രണ്ടു പേരും ബിജെപിയുടെ സ്റ്റാർ കാമ്പയിനേഴ്സുമാണ്. അതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ആ ശുഭവാർത്ത കേൾക്കട്ടെ എന്നാഗ്രഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP G VARIER, BJP, CPI, CONGRESS, RAHUL GANDHI, KANHAIYA KUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA