SignIn
Kerala Kaumudi Online
Tuesday, 22 September 2026 12.45 PM IST

പാലക്കാട് ബസുകളിൽ നിന്ന് വ്യാജ ഡീസൽ പിടികൂടി; ജീവനക്കാർ അറസ്റ്റിൽ

arrest

പാലക്കാട്: സ്വകാര്യ ബസുകളിൽ നിന്ന് മായം കലർന്ന ഡീസൽ പിടികൂടി. പെരിന്തൽമണ്ണ, മലപ്പുറം ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന മൂന്ന് സ്വകാര്യ ബസുകളും, അതിലെ ജീവനക്കാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബസുകളിൽ രഹസ്യമായി സൂക്ഷിച്ച ഡീസൽ, സർവീസിന് ശേഷം രാത്രിയിൽ നിറയ്ക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

ദിവസങ്ങൾക്ക് മുൻപ് ത്യശൂരിൽ നിന്നും വാഹനത്തിൽ കടത്തുകയായിരുന്ന വ്യാജ ഡീസൽ ശേഖരം പിടികൂടിയിരുന്നു. നിലവിലെ ഡീസൽ വിലയുടെ പകുതി വിലയ്ക്ക് ഇത്തരം ഡീസലുകൾ ലഭിക്കും. വാഹനങ്ങൾക്ക് ചെറിയ അപകടമുണ്ടായാൽ പോലും ഇത് വൻ അഗ്നിബാധയ്ക്കിടയാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CHEMICAL DIESAL, ARREST, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY