SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.18 PM IST

പിക്കപ്പ് വാൻ കാറിലിടിച്ച് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

accident-death
പ്രിയാൻഷ് രാജേഷ്

മലയിൻകീഴ്: പിക്കപ്പ് വാൻ കാറിലിടിച്ച് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കരകുളം കാച്ചാണി പള്ളിത്തറ പുത്തൻ വീട്ടിൽ എസ്.പി.രാജേഷിന്റെ മകൻ പ്രിയാൻഷ് രാജേഷാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ കൊല്ലംകോണം-പുളിയറക്കോണം റോഡിൽ മാടൻപാറയ്ക്കടുത്തായിരുന്നു അപകടം. ഗുജറാത്ത് റിഫൈനറിയിൽ ഉദ്യോഗസ്ഥനായ രാജേഷ്, ഭാര്യ ഡോ.പ്രീജ വിജയുടെ കാഞ്ഞിരംകുളത്തെ വീട്ടിൽ കുടുംബ സമേതം കാറിൽപോയി മടങ്ങവെയായിരുന്നു അപകടം. രാജേഷിന്റെ മകൾ പ്രജീഷയും കാറിലുണ്ടായിരുന്നു. പ്രീജ വിജയും മക്കളും കാറിന്റെ പിൻസീറ്രിലായിരുന്നു ഇരുന്നത്.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ പ്രിയാൻഷിനെ ഗുരുതര പരിക്കുകളോടെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റു. എതിർദിശയിൽ അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ കാറിലിടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYINKIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA