SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.03 AM IST

ആഹാ ചൂടൻ മോമോസ്! 24 കാരറ്റ് സ്വർണം മേമ്പൊടിക്ക്

momos

മുംബയ്: നേപ്പാളികൾക്കും ടിബറ്റൻ ജനതയ്ക്കും മാത്രമല്ല, ചൈനീസ് ഭക്ഷണപ്രേമികൾക്കെല്ലാം ഇഷ്ട വിഭവമാണ് ആവി പറക്കുന്ന 'മോമോസ്'. മലയാളികളുടെ കൊഴുക്കട്ടയോട് നേരിയ സാമ്യമുണ്ടെങ്കിലും സംഗതി രുചിയിൽ വേറെ ലെവലാ. ചിക്കനോ, മീനോ, പച്ചക്കറികളോ ഉള്ളിൽ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഈ മോമോ നേരിയ എരിവുള്ള സോസിൽ മുക്കി കഴിക്കുമ്പോഴാണ് കിടിലൻ രുചിയനുഭവം ലഭിക്കുക.

മോമോസ് പ്രേമികളുടെ കണ്ണുതള്ളിക്കുന്ന കിടിലൻ സ്പെഷ്യൽ മോമോയുമായാണ് മുംബയിലെ മെസ്സി അദ്ദാ കഫെ എത്തിയിരിക്കുന്നത്. രണ്ടു കിലോയാണ് ഈ മോമോയുടെ വലിപ്പം. ഉള്ളിൽ പച്ചക്കറിയും ചീസും നിറച്ചിട്ടുണ്ട്. ഇതുമാത്രമല്ല, ഭക്ഷ്യയോഗ്യമായ 24 കാരറ്റ് സ്വർണം പൂശിയതാണ് ഈ മോമോയെന്നതാണ് പ്രത്യേകത.

ഇൻസ്റ്റഗ്രാമിൽ 'whatafoodiegirl"എന്ന ഫുഡ് ബ്ലോഗറാണ് ഈ മോമോയുടെ വീഡിയോ പങ്കുവച്ചത്. സ്റ്റീൽ പാത്രത്തിൽ വച്ചിരിക്കുന്ന ഭീമൻ മോമോയുടെ മുകളിൽ മുറിച്ച കാരറ്റ് കഷണങ്ങൾ വച്ചിട്ടുണ്ട്. ചോക്ലേറ്റ് നിറച്ച രണ്ട് മോമോയും ചട്ണിയും മയണൈസും മിന്റ് ചട്ണിയും സ്‌പെഷ്യൽ മോമോയ്ക്ക് ഒപ്പമുണ്ട്. 1299 രൂപയാണ് വില. ഒരു മോമോ ആറു മുതൽ എട്ടുപേർക്ക് വരെ കഴിക്കാനുണ്ട്. 60,000ൽ അധികം പേരാണ് ഇതുവരെ ഈ വീഡിയോയ്ക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. മോമോയ്ക്ക് സ്വല്പം വില കൂടുതലാണെന്ന് വീഡിയോയ്ക്ക് ചിലർ കമന്റ് ചെയ്തു.

View this post on Instagram

A post shared by Disha || Foodblogger/ Chef || (@whatafoodiegirl)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SPECIAL MOMOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY