SignIn
Kerala Kaumudi Online
Friday, 11 September 2026 11.21 AM IST

2027 പ്രവാസികൾ ആഗ്രഹിച്ച വർഷം; കാത്തിരിക്കുന്നത് ഒന്നും രണ്ടുമല്ല സ്വപ്‌നം കണ്ടതിലുമേറെ അവധികൾ

uae
യുഎഇ

ദുബായ്: ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ മാത്രമാണ് ഓരോ പ്രവാസിയും നാട്ടിലെത്തുന്നത്. ഒന്നോ രണ്ടോ മാസത്തെ വാർഷിക അവധിക്ക് പുറമേ യുഎഇ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും ജീവനക്കാർക്ക് പൊതു അവധികളും ലഭിക്കാറുണ്ട്. ഇത്തരത്തിൽ 2027ൽ യുഎഇയിലെ താമസക്കാർക്ക് ലഭിക്കാൻ പോകുന്ന പൊതു അവധികൾ ഏതൊക്കെയെന്ന് നോക്കാം.

2027ലെ ആദ്യത്തെ പൊതു അവധി ജനുവരി ഒന്ന് പുതുവത്സര ദിനമാണ്. ഇത് വെള്ളിയാഴ്‌ച ആയതിനാൽ ശനി, ഞായർ കൂടി ചേർത്ത് മൂന്ന് ദിവസത്തെ അവധി താമസക്കാർക്ക് ലഭിക്കും. മാർച്ച് ഒമ്പത് മുതൽ 11 വരെ അല്ലെങ്കിൽ 12 വരെ ഈദ് അൽ ഫിത്തർ അവധിയാണ്. ഇസ്ലാമിക വിശുദ്ധ മാസമായ റമദാനിന്റെ സമാപനം കുറിക്കുന്ന ഈദ് അൽ ഫിത്തർ മാർച്ച് ഒമ്പതിന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷവ്വാൽ മാസപ്പിറവി ദർശിക്കുന്നതിനെ ആശ്രയിച്ച് ഈദ് അൽ ഫിത്തർ മൂന്നോ നാലോ ദിവസം നീണ്ടുനിൽക്കും.

നിലവിൽ 2027 ഫെബ്രുവരി 8ന് റമദാൻ ആരംഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. റമദാൻ മാസത്തിലെ 29-ാം ദിവസം വൈകുന്നേരം മാസപ്പിറവി ദർശിക്കാൻ കഴിഞ്ഞില്ലെങ്കിൽ, വ്രതമാസം 30 ദിവസമായി പൂർത്തിയാകും. അങ്ങനെയെങ്കിൽ മാർച്ച് 12 കൂടി ഈദ് അവധിയായി ആകെ നാല് ദിവസത്തെ അവധി ലഭിക്കുകയും. അവധിക്ക് പിന്നാലെ വരുന്ന വാരാന്ത്യം കൂടി ചേർത്താൽ ആറ് ദിവസത്തെ അവധിയാണ് താമസക്കാ‌ർക്ക് ലഭിക്കുക.

മേയ് 15 മുതൽ 18 വരെ ഈദ് അൽ അദ്ഹ അവധിയായിരിക്കും. 'ദുൽ ഹിജ്ജ' മാസപ്പിറവി ദൃശ്യമാകുന്നതിനെ ആശ്രയിച്ചിരിക്കും ഈ അവധി നിശ്ചയിക്കുക. ജൂൺ ആറ് ഞായറാഴ്‌ചയാണ് ഇസ്‌ലാമിക് പുതുവത്സരം. ഇതിന്റെ തീയതിയും മാസപ്പിറവി ദൃശ്യമാകുന്നതിനെ ആശ്രയിച്ചായിരിക്കും. ഓഗസ്റ്റ് 14 ശനിയാഴ്‌ച പ്രവാചകൻ മുഹമ്മദ് നബിയുടെ ജനിമദിനമാണ്.

ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് യുഎഇ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ്. ഇതിനോട് ചേർന്ന് വാരാന്ത്യ അവധി കൂടി വരുന്നതിനാൽ, ഡിസംബർ അഞ്ച് ഞായറാഴ്‌ച വരെ നാല് ദിവസത്തെ അവധി ആഘോഷിക്കാൻ താമസക്കാ‌ർക്ക് കഴിയും. ഇസ്ലാമിക മാസങ്ങൾ ചന്ദ്രനെ കാണുന്നതിനനുസരിച്ച് മാറാൻ സാദ്ധ്യതയുള്ളതിനാൽ ഹിജ്‌റി വർഷത്തെ അടിസ്ഥാനമാക്കിയുള്ള ഓരോ അവധി ദിവസങ്ങളിലും നേരിയ മാറ്റങ്ങൾ വന്നേക്കാം.

English Summary

UAE residents are expected to have several public holidays in 2027, including New Year, Eid Al Fitr, Eid Al Adha, Islamic New Year, Prophet Muhammad’s Birthday and UAE National Day. Islamic holiday dates may vary slightly depending on moon sightings.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE PUBLIC HOLIDAYS 2027, UAE HOLIDAYS 2027, DUBAI PUBLIC HOLIDAYS, EID HOLIDAYS UAE 2027, UAE NATIONAL DAY 2027
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360