SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.44 AM IST

ക്ളാസിക് & സ്റ്റൈലിഷ് നമിത

namitha

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. മിനിസ്ക്രീനിലൂടെ മലയാള സിനിമയിലെ മുൻനിര നായികനിരയിലേക്ക് എത്തിയ താരമാണ് നമിത. സോഷ്യൽ മീഡിയയിൽ സജീവമായ നമിത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് നടി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്ളൂ ഡെനിം പലാസോയ്ക്കൊപ്പം ബ്ളാക്ക് ക്രോപ് ടോപ് ധരിച്ച് ട്രെൻഡി ലുക്കിലാണ് നമിത എത്തിയിരിക്കുന്നത്. സെൽഫ് സ്റ്റൈലിംഗ് എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്. സ്റ്റൈലിഷ് ലുക്കിന് പെർഫക്ഷൻ നൽകാൻ ആഭരണങ്ങൾ ഒഴിവാക്കി പിൻ ഹീൽഡ് ബൂട്ട്സും ബ്ലാക്ക് കണ്ണടയും റിംഗ്ഡ് ബ്ലാക്ക് ബെൽറ്റും മാത്രമാണ് അക്സസറൈസ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന് താഴെ കമന്റുമായി നിരവധിപേർ എത്തിയിട്ടുണ്ട്. മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ ആരാധകരുള്ള താരമാണ് നമിത. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നമിത ഗോസിപ്പ് കോളങ്ങളിൽ സജീവകാത്ത നടിയെന്ന പ്രത്യേകതയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAMITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY