SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.23 PM IST

യു.ഡി.എഫ് ജില്ലാ നേതൃസമ്മേളനങ്ങൾ 15 മുതൽ

udf

തിരുവനന്തപുരം: യു.ഡി.എഫ്. ജില്ലാ നേതൃസമ്മേളനങ്ങൾ 15 മുതൽ ആരംഭിക്കും. കെ.പി.സി.സിയുടെ ഇന്ധന വിലവർദ്ധനവിനെതിരായ സമരം കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ച ഷെഡ്യൂളിൽ ചെറിയ മാറ്റം വരുത്തി. സമ്മേളന തീയതികൾ: 15ന് രാവിലെ പത്തിന് കാസർകോട്, ഉച്ചയ്ക്ക് മൂന്നിന് കണ്ണൂർ.16ന് രാവിലെ പത്തിന് വയനാട്, ഉച്ചയ്ക്ക് മൂന്നിന് കോഴിക്കോട്. 17ന് രാവിലെ പത്തിന് മലപ്പുറം, ഉച്ചയ്ക്ക് മൂന്നിന് പാലക്കാട്. 18ന് രാവിലെ പത്തിന് തൃശൂർ, ഉച്ചയ്ക്ക് മൂന്നിന് എറണാകുളം. 20ന് രാവിലെ പത്തിന് ഇടുക്കി (തൊടുപുഴ), ഉച്ചയ്ക്ക് മൂന്നിന് കോട്ടയം. 24 രാവിലെ പത്തിന് ആലപ്പുഴ, ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട. 25ന് രാവിലെ പത്തിന് കൊല്ലം, ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA