SignIn
Kerala Kaumudi Online
Saturday, 19 September 2026 3.39 AM IST

കേരളത്തെ സർക്കാർ ഇരുട്ടിലേക്കു നയിക്കുന്നു : എം.വി .ഗോവിന്ദൻ

aa

തിരുവനന്തപുരം :കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വൈദ്യുതി പ്രതിസന്ധിയുടെ പേരിൽ സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള ശ്രമമാണ് നടക്കുന്നത്. കോർപ്പറേറ്റ് കമ്പനികൾക്ക് ലാഭം കൊയ്യാനുള്ള മാർഗമാണിതെന്ന്

അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഉമ്മൻചാണ്ടി സർക്കാർ ഏർപ്പെടുത്തിയ കരാർ റദ്ദാക്കിയതാണു പ്രതിസന്ധിക്കു കാരണമെന്നാണു യു.ഡി.എഫ് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ കരാർ ഉണ്ടാക്കിയതിന്റെ ഭാഗമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണു കരാർ റദ്ദാക്കിയത്. അടിയന്തരാവസ്ഥക്കാലത്തിനു സമാനമായ സാഹചര്യമാണ് ഒരു മാധ്യമ സ്ഥാപനത്തിനുനേരെ ഉണ്ടായത്.വിമർശിക്കുന്നവരെ കേസിൽ ഉൾപ്പെടുത്തുന്നതിന്റെ ഉദാഹരണമാണിത്. മാധ്യമ സ്ഥാപനത്തിന്റെ മേധാവി തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കേണ്ട ബാദ്ധ്യത സി.പി.എമ്മിനില്ല. എന്നാൽ ന്യൂസ് റൂമിൽ പൊലീസ് കടന്നു കയറുന്ന സ്ഥിതി അംഗീകരിക്കാനാവില്ല. .

സി.എം.ആർ.എല്ലിൽ നിന്ന് പിണറായിവിജയന്റെ മകൾ വീണ പണം കൈപ്പറ്റിയത് കരാർ പ്രകാരമുള്ള സേവനം നൽകിയതിനാണ്. നേതാക്കളുടെ ബന്ധുക്കൾ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് പാർട്ടിക്ക് അറിയേണ്ട കാര്യമില്ല. പണം കൈപ്പറ്റിയവരുടെ പട്ടികയിൽ രമേശ് ചെന്നിത്തലയുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും പേരുകളുണ്ട്. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയത് നിയമാനുസൃതമല്ലെന്ന് വ്യക്തമാണ്. സർക്കാരിലേക്ക് നികുതി അടച്ച് പണം സ്വീകരിച്ച വീണയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോൾ മറ്റുള്ളവർക്ക് ഇളവ് അനുവദിക്കുന്നു. ഇതിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ലെന്ന് ബോദ്ധ്യമായതോടെയാണ് ഹവാലയുമായി വന്നിട്ടുള്ളതെന്ന് ഗോവിന്ദൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVGOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA