SignIn
Kerala Kaumudi Online
Tuesday, 08 September 2026 10.12 PM IST

നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ ഡയറക്ടർ: തുളസീധരക്കുറുപ്പിനെ പരിഗണിക്കാൻ നിർദേശം

national-school-of-drama

ന്യൂഡൽഹി: നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമയുടെ ഡയറക്ടറായി പ്രമുഖ നാടകകൃത്ത് ഡോ. ജെ. തുളസീധരക്കുറുപ്പിനെ നിയമിക്കാനുള്ള ശുപാർശ കേന്ദ്ര സർക്കാരിന്റെ നിയമനകാര്യ സമിതിക്ക് വീണ്ടും കൈമാറാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനാണ് നിർദ്ദേശം.

2017ൽ ഡയറക്ടർ നിയമനത്തിനായി നടത്തിയ ഇന്റർവ്യൂവിൽ ഒന്നാം സ്ഥാനം ലഭിച്ചത് തുളസീധരക്കുറുപ്പിനാണ്. തുടർന്ന് നിയമന ശുപാർശ നിയമനകാര്യ സമിതിക്ക് സാംസ്‌കാരിക മന്ത്രാലയം കൈമാറിയിരുന്നു. ഒരുവർഷം കഴിഞ്ഞിട്ടും സമിതി തീരുമാനം എടുക്കാത്തതിനാൽ ഡയറക്ടർ നിയമനത്തിന് സാംസ്‌കാരിക മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കി. ഇതിനതിരെയാണ് ഡോ. ജെ. തുളസീധരക്കുറുപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

സാംസ്‌കാരിക മന്ത്രാലയത്തിന്റെ ശുപാർശയിൽ തീരുമാനം എടുക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ നിയമന സമിതിക്ക് സമയപരിധിയില്ലെന്ന ഹർജിക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL SCHOOL OF DRAMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA