കോട്ടയം: ബി.ജെ.പി ജില്ലാ അദ്ധ്യക്ഷനായി ലിജിൻ ലാൽ ചുമതലയേറ്റെടുത്തതിന് പിന്നാലെ പുതിയ നേതൃനിരയുമായുള്ള ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം.വി ഉണ്ണികൃഷ്ണൻ, കെ.പി.ഭുവനേശ്, എം.ആർ.അനിൽകുമാർ, റീബാ വർക്കി, കോട്ടയം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന മിനർവ മോഹൻ, സിന്ധു ബി. കോതശേരി (വൈസ് പ്രസിഡന്റുമാർ), പി.ജി.ബിജുകുമാർ, എസ്.രതീഷ് ( ജനറൽ സെക്രട്ടറിമാർ), അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, വിനൂപ് വിശ്വം, ലേഖാ അശോക്, അശ്വതി സതീഷ്, ലാൽ കൃഷ്ണ (സെക്രട്ടറിമാർ), ഡോ. ശ്രീജിത് കൃഷ്ണൻ (ട്രഷറർ) എസ്.ആർ.സോജി (സെൽ കോ-ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ . മോർച്ച അദ്ധ്യക്ഷൻമാർ: അശ്വന്ത് എം.വി (യുവമോർച്ച), ജയപ്രകാശ് വാകത്താനം (കർഷകമോർച്ച), ദേവകി ടീച്ചർ (മഹിളാ മോർച്ച), ടി.വി.മിത്രലാൽ (മഹിളാ മോർച്ച), കെ.ആർ.പ്രദീപ് (എസ്.സി.മോർച്ച), എ.കെ.ശേഖരൻ (എസ്.ടി.മോർച്ച).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |