SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.17 AM IST

'രജത സൗഹൃദം' സംഘാടക സമിതി

rajatha
'രജത സൗഹൃദം' സ്വാഗതസംഘം രൂപീകരണയോഗത്തിൽ ബ്രോഷർ പ്രകാശനം ചെയ്യുന്നു

പയ്യന്നൂർ: സൗഹൃദ വേദിയുടെ പ്രഥമ ഘടകമായ ദുബായ്-ഷാർജ വടക്കൻ എമിറേറ്റ്സ് ചാപ്റ്ററിന്റെ 25-ാം വാർഷികാഘോഷം ‘രജതസൗഹൃദം’ നവംബർ 29ന് ദുബായിലെ ഹാംപ്‌റ്റൺ ഹൈറ്റ്സ് ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും. ചലച്ചിത്ര പിന്നണി ഗായകരായ വിവേകാനന്ദൻ, അരവിന്ദ് നായർ, അഖില ആനന്ദ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്, ഫിറോസ് കരിവെള്ളൂരിന്റെ മാജിക് മെന്റലിസം ഷോ, സീക്ക് മേളം ടീമിന്റെ ചെണ്ടമേളം എന്നിവയോടൊപ്പം സിനിമാറ്റിക്, റീൽസ്, പായസ മത്സരങ്ങൾ തുടങ്ങി വിവിധ പരിപാടികളും അരങ്ങേറും. സ്വാഗതസംഘം രൂപീകരണം, ബ്രോഷർ പ്രകാശനം, ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം എന്നിവ ദുബായിൽ നടന്നു. പ്രസിഡന്റ് എം.വി. നികേഷിന്റെ അദ്ധ്യക്ഷതയിൽ വേദി അംഗങ്ങൾ ചേർന്ന് ബ്രോഷർ പ്രകാശനം ചെയ്തു. ശ്രീജിത്ത് തളാപ്പൻ, സെക്രട്ടറി സനേഷ് മുട്ടിൽ, ട്രഷറർ സി.എ. മഹമൂദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SAMITHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL