SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.41 AM IST

നേരേകടവ് - മാക്കേക്കടവ് പാലം ഉദ്ഘാടനം ഉടൻ.... ടാറിംഗ് പൂർത്തിയായി, കരതൊടുന്നു സ്വപ്നം

d

വൈക്കം : ഒരു നാടിന്റെ കാത്തിരിപ്പിന് വിരാമമാകുകയാണ്. ഒപ്പം യാത്രാദുരിതത്തിനും. ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് - മാക്കേക്കടവ് പാലത്തിന്റെ ടാറിംഗ് പൂർത്തിയായി. തുറവൂർ - പമ്പ പാതയുടെ ഭാഗമായ പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും ടാറിംഗ് ആണ് പൂർത്തിയായത്. പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. തീയതി സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. പാലത്തിന്റെ കൈവരികളുടെ നിർമ്മാണവും വിളക്കുകൾ സ്ഥാപിക്കുന്നതും നേരത്തെ പൂർത്തിയായിരുന്നു. പെയിന്റിംഗ് പൂർത്തിയായെങ്കിലും മിനുക്കുപണികൾ അവശേഷിക്കുന്നുണ്ട്. 800 മീറ്റർ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലെയും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ട്. പാലം കാണുന്നതിനായി ധാരാളം ആളുകൾ എത്തുന്നുണ്ട്. എന്നാൽ, വാഹനഗതാഗതത്തിന് അനുമതി നൽകിയിട്ടില്ല.

അനന്ത ടൂറിസം സാദ്ധ്യത

തൈക്കാട്ടുശ്ശേരി - തുറവൂർ പാലത്തിന്റെ നിർമ്മാണം വർഷങ്ങൾക്ക് മുമ്പ് പൂർത്തിയായ സാഹചര്യത്തിൽ മാക്കേക്കടവ് - നേരേകടവ് പാലം കൂടി തുറക്കുന്നതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമാകും. എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്ന് തുറവൂർ വഴി എത്തുന്നവർക്ക് കോട്ടയം ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പാലം സൗകര്യപ്രദമാകും. പ്രദേശത്തിന്റെ ഗതാഗത, വിനോദസഞ്ചാര മേഖലകളിലെ പുതിയ സാദ്ധ്യതകൾക്കും വഴിതുറക്കും.

വൈക്കം, ചേർത്തല താലൂക്കുകളുടെ വികസനത്തിനും കുതിപ്പേകും. ശബരിമല ഇടത്താവളമായ തുറവൂരിൽ നിന്ന് വൈക്കം വഴി തീർത്ഥാടകർക്ക് പമ്പയിലേക്ക് വേഗത്തിൽ എത്താനാകും.

പാലത്തിന്റെ
നീളം : 800 മീറ്റർ

നടപ്പാത ഉൾപ്പെടെ

വീതി : 11 മീറ്റർ

''വൈക്കത്തിന്റെ വികസനത്തിലും ഗതാഗത രംഗത്തും വൻ മുന്നേറ്റമാണ് ഇനി ഉണ്ടാവുക. ഉദ്ഘാടനത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണ്.

പ്രദേശവാസികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL