മൂത്തേടം: കവിത ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ' ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മത്സരത്തിൽ 5 ടീമുകൾ മാറ്റുരച്ചു. സൈനുൽ അബിദീൻ അദ്ധ്യക്ഷനായി. മൂത്തേടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. അബ്ദുറഹ്മാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സിവിൽ എക്‌സൈസ് ഓഫീസർ രാജേഷ് മുഖ്യസന്ദേശം നൽകി. യുവജന കൂട്ടായ്മ കൺവീനർ ഗഫൂർ കല്ലറ സംസാരിച്ചു. സദ്ധം തങ്ങൾ സ്വാഗതവും നിസാമുദ്ധീൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |