SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.16 AM IST

അപകടത്തിൽപ്പെട്ടവർക്ക് രക്ഷയായി ഫയർഫോഴ്സ്

ചാത്തന്നൂർ: അപകടത്തിൽപ്പെട്ട് വാഹനത്തിൽ കുരുങ്ങി കടന്നവർക്ക് രക്ഷകരായി പരവൂർ ഫയർഫോഴ്സ്. ഞായറാഴ്ച രാത്രി 11.30 ഓടെ

ആദിച്ചനല്ലൂർ സൊസൈറ്റി ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി​ പോസ്റ്റിൽ ഇടിച്ച് ഓട്ടോയുടെ മുൻഭാഗം തകർന്നു ഓട്ടോ ഡ്രൈവർ നാവായിക്കുളം പറകുന്ന് തൊടിയിൽ വീട്ടിൽ സിദ്ദിഖിന്റെ (37) ഇടതുകാൽ ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

നാട്ടുകാർ ചാത്തന്നൂർ പൊലീസിൽ അറിയിച്ചു. പൊലീസ് പരവൂർ ഫയർഫോഴ്സുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി ഹൈഡ്രോളിക് ഉപയോഗിച്ച് സി​ദ്ദി​ഖി​നെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ ആശുപത്രി​യി​ൽ എത്തി​ച്ചു. സീനിയർ ഫയർ ആൻഡ്‌ ഓഫീസർ യു.കെ. വിനോദ്, ഫയർ ആൻഡ്‌ റെസ്ക്യു ഓഫീസർമാരായ അംജിത്ത്, അരുൺ, കരുണാകരൻ, ഷംനാദ്, വിഷ്ണു, ഹോം ഗാർഡ് വിജയാനന്ദ് എന്നിവർ പങ്കെടുത്തു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL