
തൃശൂർ: ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലാ പി.ടി.എയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനാഘോഷവും അദ്ധ്യാപകരെ ആദരിക്കലും ജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും സംഘടിപ്പിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ പ്രസിഡന്റ് കെ.എസ്. കൈസാബിന് നൽകി മേയർ നിർവഹിച്ചു. ഈ വർഷത്തെ 'ഗുരൂരത്‌ന' പുരസ്‌കാരത്തിന് അർഹരായ പ്രകാശ് ബാബു, ഷീബ ജോസ് എന്നിവരെ ആദരിച്ചു. പങ്കെടുത്ത മുഴുവൻ അദ്ധ്യാപകരെയും ആദരിച്ചു. ജില്ലാ പി.ടി.എ പ്രസിഡന്റ് കെ.എസ്. കൈസാബ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ബി. കിരൺ, ജില്ലാ കൺവീനർ ബഫീഖ് ബക്കർ, മോഡൽ ബോയ്‌സ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ നിഷ ജെ.ബി, ഹെഡ്മാസ്റ്റർ അജയകുമാർ, സി.കെ. മനോജ്, വേണു മേലില, സുധീഷ് മേനോത്ത് പറമ്പിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |