SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.15 AM IST

അൻസ്വാഫിന് മറക്കാനാവില്ല ഈ സ്വർണം

കൊല്ലം: ആശുപത്രി കിടക്കയിൽ നിന്ന് ട്രാക്കിലേക്കോടിയിറങ്ങിയ അൻസ്വാഫിന് സ്വർണനേട്ടം. സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിന്റെ മൂന്നാംദിനമായ ഇന്നലെ നടന്ന അണ്ടർ 20 പുരുഷ 100 മീറ്റർ ഓട്ടം 10.85 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇടുക്കിയുടെ ‘സായി’ താരം അൻസ്വാഫ് ആർ.അഷ്റഫ് നേട്ടംകൊയ്തത്.

പ്രാഥമിക റൗണ്ട് മത്സരത്തിന് ശേഷം ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെ അൻസ്വാഫിനെ പ്രവേശിപ്പിച്ചു. ട്രിപ്പിട്ട ശേഷം ഡോക്ടർമാർ വിശ്രമിക്കാൻ നിർദേശിച്ചെങ്കിലും അൻസ്വാഫ് മത്സരം തുടങ്ങാൻ അരമണിക്കൂർ മുമ്പ് സ്റ്റേഡിയത്തിലെത്തി. പിന്നാലെ മത്സരത്തിലേക്കും. വീണ്ടും ക്ഷീണിതനായതോടെ ചികിത്സ തേടി.

കഴിഞ്ഞവർഷം യൂണിവേഴ്സിറ്റി മത്സരത്തിനിടെ കൈയിലെ പേശിവലിവ് കാരണം മാസങ്ങളോളം ട്രാക്കിലിറങ്ങാതിരുന്ന അൻസ്വാഫിന് ഇനിയും ഒരു ഇടവേള ചിന്തിക്കാവുന്നതായിരുന്നില്ല. അമച്വർ മത്സരങ്ങളിൽ മൂന്ന് സ്വർണവും സംസ്ഥാന സ്കൂൾ കായികമേളയിൽ വെള്ളിയും നേടിയിട്ടുണ്ട്.

സായിയിലെ സുരേഷ് കുമാറാണ് പരിശീലകൻ. കോതമംഗലം നെല്ലിക്കുഴി കാവുങ്കൽ വീട്ടിൽ അഷ്റഫിന്റെയും സുബൈദയുടെയും മൂത്ത മകനാണ്. ആസിഫും ആഷിക്കുമാണ് സഹോദരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL