SignIn
Kerala Kaumudi Online
Sunday, 26 April 2026 12.53 AM IST

ഇന്ദിരാജിയുടെ ധീരമായ നിലപാടുകൾ രാജ്യത്തെ മുന്നോട്ട് നയിച്ചു: ജോസ് വള്ളൂർ

Increase Font Size Decrease Font Size Print Page
jose

തൃശൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യത്തോടും, ധീരതയോടും കൂടിയുള്ള നിലപാടാണ് രാജ്യത്തെ മുന്നോട്ട് നയിക്കാൻ സഹായകമായതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 104ാം ജന്മവാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് വള്ളൂർ. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. എം.പി. വിൻസെന്റ്, പദ്മജ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോൺ ഡാനിയേൽ, സി.എസ്. ശ്രീനിവാസൻ, എൻ.കെ. സുധീർ, സി.ഒ. ജേക്കബ്, ഡോ. നിജി ജസ്റ്റിൻ, രാജൻ പല്ലൻ, സിജോ കടവിൽ, സുബി ബാബു, പി. ശിവശങ്കരൻ, ജെയിംസ് പെല്ലിശ്ശേരി, കെ.എച്ച്. ഉസ്മാൻഖാൻ, സജിപോൾ മാടശ്ശേരി, സി.ഡി. ഏന്റോസ്, ലീലാമ്മ ടീച്ചർ, ജിതേഷ് ബൽറാം തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR, JOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ