കൊച്ചി: എറണാകുളത്ത് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിൽ പ്രസസംഗത്തിനിടെ പവർ കട്ട്. കെഎസ്ഇബി ഓഫിസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി സംസാരിക്കുന്നതിനിടെയാണ് സംഭവം. പ്രസംഗം പകുതിയിൽ നിർത്തി കുറച്ച് സമയം സ്റ്റേജിൽ തുടർന്നെങ്കിലും വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെത്തുടർന്ന് ഉദ്ഘാടനം പൂർത്തിയായതായി പ്രഖ്യാപിച്ച് മന്ത്രി മടങ്ങുകയായിരുന്നു.
വൈദ്യുതി വകുപ്പ് ഏറ്റെടുക്കുന്നത് മുൾക്കിരീടം അണിയുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കാര്യവും മന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ആ മുൾക്കിരീടത്തെ പൂക്കിരീടമാക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് വിശദീകരിച്ച് തൊട്ടുപിന്നാലെയാണ് വൈദ്യുതി നിലച്ചത്. താൻ എപ്പോൾ പ്രസംഗം നിർത്തണമെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് കൃത്യമായി അറിയാമെന്നായിരുന്നു സംഭവത്തിനുശേഷം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മന്ത്രി സണ്ണി ജോസഫ് തമാശരൂപേണ പ്രതികരിച്ചത്.
അതേസമയം, പ്രതിസന്ധികൾ പരിഹരിക്കുമെന്നും വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. യൂണിറ്റിന് 4.29 രൂപയ്ക്ക് കിട്ടുമായിരുന്ന കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയിട്ടും മുൻ സർക്കാർ ഇടപെട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. മുൻ വൈദ്യുതി മന്ത്രി പിഴവ് സമ്മതിക്കുന്നതിൽ നന്ദിയുണ്ടെന്നും മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
Kerala Electricity Minister Sunny Joseph experienced a power cut during his inaugural speech at the KSEB Officers Federation's state conference in Ernakulam. The lights went out shortly after he discussed challenges in the power sector. Unable to continue, he jokingly remarked that KSEB officials knew when he should stop speaking before leaving as power was not restored.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |