SignIn
Kerala Kaumudi Online
Wednesday, 09 September 2026 8.52 PM IST

'ആരുടെയും അനാസ്ഥയോ വീഴ്‌ചയോ കൊണ്ടല്ല പവർകട്ട് ഉണ്ടായത്, സ്വിച്ചിട്ടപോലെ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല'

sunny-joseph
സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി മുടങ്ങുന്ന സമയം 100 ശതമാനം കൃത്യമായി മുൻകൂട്ടി അറിയിക്കാനാകില്ലെന്നും സ്വിച്ചിട്ടപോലെ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇതെന്നും വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെയും കെഎസ്‌ഇബിയുടെയും ഭാഗത്തുനിന്ന് മനുഷ്യസാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ജനങ്ങൾക്കുണ്ടായ പ്രയാസങ്ങളിൽ ഖേദമുണ്ടെന്നും പ്രതിസന്ധി പരിഹരിക്കാൻ ജനങ്ങളുടെ സഹകരണമുണ്ടാകണമെന്നും മന്ത്രി അഭ്യർ‌ത്ഥിച്ചു.

പ്രതികൂലമായ കാലാവസ്ഥയും പ്രത്യേക സാഹചര്യവുമാണ് നിലവിലെ സ്ഥിതിക്ക് കാരണം ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല ഇങ്ങനെ സംഭവിച്ചത്. സ്വിച്ചിട്ട പോലെ ഒറ്റയടിക്ക് പരിഹരിക്കാവുന്ന വിഷയമല്ല ഇത് മഴലഭ്യതയെ കൂടി ആശ്രയിച്ചാണ് പൂർണമായ പരിഹാരം. നിലവിലെ പ്രശ്നങ്ങൾക്ക് കാരണം പകൽ, രാത്രി സമയങ്ങളിലെ വൈദ്യുതി ലഭ്യതയും ഉപയോഗവും തമ്മിലെ വലിയ അന്തരമാണ് പ്രശ്‌നകാരണം. പകൽ സൗരോർജ്ജ വൈദ്യുതി ലഭ്യമാണ് അത് ഗ്രിഡിലേക്ക് നൽകുകയും ചെയ്യുന്നു എന്നാൽ രാത്രിസമയത്ത് പുറത്തുനിന്ന് വൈദ്യുതിവാങ്ങാൻ കിട്ടാത്ത സ്ഥിതിയുണ്ട്. യൂണിറ്റിന് 10 മുതൽ 16 രൂപവരെ നൽകാൻ തയ്യാറായാലും രാത്രികാല വിപണിയിൽ വൈദ്യുതി ലഭ്യമല്ല. റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോടെ ഉയർന്നവിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ തീരുമാനിക്കുമ്പോഴേക്കും ലഭ്യമായ ഓഫറുകൾ മിനിട്ടുകൾക്കകം പിൻവലിക്കപ്പെടുന്നു. മുൻകൂട്ടി കരാർ ഉറപ്പാക്കുന്നതിനായ എൻടിപിസിയുമായി ചർച്ച നടത്തി അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കാനും ഫ്‌ളോട്ടിംഗ് സോളാർ പദ്ധതി നടപ്പാക്കാനും ബോർ‌ഡ് ശ്രമിക്കുന്നതായും മന്ത്രി അറിയിച്ചു. വൈദ്യുതി മുടങ്ങുന്ന സമയം 100 ശതമാനം മുൻകൂട്ടി അറിയിക്കാനാകില്ല എങ്കിലും കഴിവതും മുൻകൂട്ടി അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

100 മെഗാവാട്ടിന്റെ കുറവ് സംസ്ഥാനത്ത് അനുഭവപ്പെടുമ്പോൾ ലഭ്യമായ വൈദ്യുതി 2500 മുതൽ 3000 വരെ ഫീഡറുകളിലേക്ക് വീതിച്ച് നൽകേണ്ടി വരുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ചിലയിടത്ത് നിയന്ത്രണം ആവർത്തിക്കേണ്ടിവരുന്നത് പൂർണമായും സാങ്കേതിക കാരണത്താലാണ് മനഃപൂർവമല്ല. കഴിഞ്ഞ സെപ്‌തംബറിൽ ഒരു ദിവസത്തെ ശരാശരി വൈദ്യുതി ഉപഭോഗം സംസ്ഥാനത്ത് 3794 ആയിരുന്നു ഇന്നലെ അത് 5200 മെഗാവാട്ടാണ്. വിതരണശേഷിയെക്കാൾ 700 മുതൽ 900 മെഗാവാട്ടിന്റെ കുറവാണ് അതുണ്ടാക്കിയത്.സംസ്ഥാനം ഉൽപാദിപ്പിക്കുന്നത് 1650 മെഗാവാട്ടാണ്. കേന്ദ്രവിഹിതം 1500 മെഗാവാട്ടും ദീർഘകാല കരാറിലൂടെ 630 മെഗാവാട്ടും ഹ്രസ്വകാല കരാറിലൂടെ 100 മെഗാവാട്ട് വൈദ്യുതിയും ലഭിക്കുന്നു. സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്ന കാര്യത്തിൽ അയൽസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ പിന്നിലാണെന്നും മന്ത്രി അറിയിച്ചു.

ആന്ധ്രാപ്രദേശ് അവരുടെ ആവശ്യത്തിന്റെ 86 ശതമാനവും തെലങ്കാന 67 ശതമാനവും കർണാടക 60 ശതമാനവും തമിഴ്‌നാട് 60 ശതമാനവും ഉത്‌പാദിപ്പിക്കുമ്പോൾ കേരളത്തിൽ അത് 25 ശതമാനം മാത്രമാണ്. ബാക്കി 75 ശതമാനത്തിനായി മറ്റുള്ളവരെ കേരളം ആശ്രയിക്കുകയാണെന്നും വൈദ്യുതിമന്ത്രി വ്യക്തമാക്കി.

English Summary

Electricity Minister Sunny Joseph said it is not possible to predict power outage timings with 100% accuracy, nor can the electricity crisis be resolved instantly. He said there are no “miracle solutions” to the ongoing power crisis and that it requires practical, sustained efforts.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POWERCUT, SUNNY JOSEPH, REASON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA