
വൈപ്പിൻ: 25.36 ഗ്രാം എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് (32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിന്റ വീട്ടിൽനിന്ന് 15 ഗ്രാമും സാലിഹിന്റെ വീട്ടിൽ നിന്ന് 10.36 ഗ്രാമും എം.ഡി.എം.എ കണ്ടെടുത്തു. ചെറായി ബീച്ച് മേഖലയിൽ വില്പനയ്‌ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ഇവർ നാളുകളായി നിരീക്ഷണത്തിലായിരുന്നു.
റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനുകുമാർ, മുനമ്പം ഡിവൈ.എസ്.പി എസ്. ജയകൃഷ്ണൻ, ഞാറക്കൽ എസ്.എച്ച്.ഒ സി.എസ്. നെൽസൻ, എസ്.ഐമാരായ സച്ചിൻ എസ്. കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |