SignIn
Kerala Kaumudi Online
Thursday, 17 September 2026 10.12 AM IST

കാസർകോട് കളക്ടറായി ശ്രീധന്യ ചുമതലയേറ്റു

collector-
ജില്ലാ കളക്ടറായി ചുമതലയേല്‍ക്കാൻ എത്തിയ ശ്രീധന്യാ സുരേഷിനെ സ്ഥാനമൊഴിഞ്ഞ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ബൊക്ക നൽകി സ്വീകരിക്കുന്നു

കാസര്‍കോട്: ജില്ലയുടെ ഇരുപത്തിയേഴാമത്തെ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. രാവിലെ കളക്ടറേറ്റിലെത്തിയ ശ്രീധന്യ സുരേഷിനെ എ.ഡി.എം പി.ഉദയകുമാറിന്റെ നേതൃത്വത്തിൽ വരവേറ്റു. കളക്ടറുടെ ചേമ്പറിൽ ജില്ലാകളക്ടർഅർജുൻ പാണ്ഡ്യൻ ബൊക്കെ നൽകി സ്വീകരിച്ചു. ഔദ്യോഗിക ചുമതല കൈമാറുന്ന രേഖകളിൽ ഒപ്പിട്ടു. തുടർന്ന് ശ്രീധന്യ സുരേഷ് ജില്ലാ കളക്ടറായി ചുമതലയേറ്റു. എ.ഡി.എം പി. ഉദയകുമാർ, ഡപ്യൂട്ടി കളക്ടർമാർമാരായ കെ.ശ്രീകുമാർ, ആർ.രാരാരാജ്, എം.വി ബിജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ തുടങ്ങിവർ സന്നിഹിതരായിരുന്നു.

മലബാറിന്റെ വടക്കേ അറ്റത്തുള്ളതും ഏറ്റവും ഒടുവിൽ രൂപംകൊണ്ടതുമായ കാസർകോട് ജില്ല ടൂറിസം ഉൾപ്പെടെ വിവിധമേഖലകളിൽ ഒരുപാട് സാദ്ധ്യതകളുള്ള ഇടമാണെന്ന് ശ്രീധന്യ സുരേഷ് പറഞ്ഞു. ജില്ലയുടെ പരിമിതികൾ മാറ്റാൻ തീർച്ചയായും ശ്രമിക്കുമെന്ന് കളക്ടർ പറഞ്ഞു. വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കൂട്ടായ പ്രവർത്തനങ്ങൾക്ക് സപ്തഭാഷാ സംഗമഭൂമിയിലെ എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, COLLECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL