പാപ്പിനിശ്ശേരി: വർഷങ്ങൾക്ക് മുൻപ് റെയിൽവേ ജീവനക്കാർ ഒഴിഞ്ഞ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ അപകടക്കെണിയായി. പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിലാണ് അതീവ അപകടാവസ്ഥയിലുള്ള ഏത് നിമിഷവും നിലം പൊത്താവുന്ന കെട്ടിടങ്ങൾ. പാപ്പിനിശ്ശേരി ചുങ്കം - ഗേറ്റ് റോഡരികിൽ വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
ഇത്രയും ജീർണാവസ്ഥയിലായ കെട്ടിടം വേണ്ടെങ്കിൽ പൊളിച്ച് മാറ്റി കൂടേ എന്നാണ് പൊതുജനം ചോദിക്കുന്നത്. അപകടം വരുന്നത് വരെ കാത്തിരിക്കുകയാണോയെന്നും ഇവർ പറയുന്നു. അധികൃതരുടെ അവഗണന മൂലം പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റരെയാ ണ് ഏറ്റവും അവസാനം മാറ്റിയത്. ജീർണാസ്ഥയിലായതിനാൽ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ റെയിൽവേ ജീവനക്കാർ ഒഴിഞ്ഞിരുന്നു. ദീർഘകാലം സ്റ്റേഷൻ മാസ്റ്റർമാരടക്കം റെയിൽവേ ജീവനക്കാരും മറ്റു കെട്ടിടങ്ങളാണ് ആശ്രയിച്ചിരുന്നത്.
നാല് ക്വാർട്ടേഴ്സ് കെട്ടിടങ്ങളാണ് പാപ്പിനിശ്ശേരിയിലുള്ളത്. ഇതിൽ എല്ലാ കെട്ടിട ങ്ങളുടെയും മേൽക്കൂരകൾ ഇതിനകം തകർന്ന് കഴിഞ്ഞു. ബാക്കി ഭാഗം എത് നിമിഷവും താഴെ പതിക്കാവുന്ന സ്ഥിതിയിലാണ്. ഇതോടൊപ്പം കെട്ടിടങ്ങളുടെ ചുമരുകളും തകർന്ന് തുടങ്ങി. അവ ഒന്നാകെ തകർന്നാൽ സമീപത്തെ റോഡിനും ഭീഷണിയാകുമെന്നുറപ്പാണ്. നൂറുകണക്കിന് ആളുകൾ കാൽനടയായും വാഹനങ്ങൾ ഇടതടവില്ലാതെയും കടന്നു പോകുന്ന തിരക്കേറിയ റോഡ് കൂടിയാണിത്. ഈ റോഡരികിലാണ് കാടുമൂടി അതിജീർണാവസ്ഥയിൽ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നോക്കുകുത്തിയായിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനോടും
കടുത്ത അവഗണന
നൂറ് കണക്കിന് യാത്രക്കാർ ആശയിക്കുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനും റെയിൽവേയുടെ കടുന്ന അവഗണനയിലാണ്. 2022 ൽ നിലവിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റരെ കൂടി പിൻവലിച്ച് ഹാൾട്ട് സ്റ്റേഷൻ മാത്രമാക്കി. നിലവിൽ കരാർ അടിസ്ഥാനത്തിലുള്ള ഹാൾട്ട് ഏജന്റുമാരാണ് ടിക്കറ്റുകൾ കൈകാര്യം ചെയ്യുന്നത്. യാത്രക്കാർ നിൽക്കുന്ന ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ മേൽക്കൂരയില്ല. മൂന്ന് സ്ഥലങ്ങളിലായി ചെറിയ കാത്തിരിപ്പ് കേന്ദ്രങ്ങൾ മാത്രമാണുള്ളത്. അവിടം കാടുമൂടി കിടക്കുന്ന സ്ഥിതിയാണ്.
പ്ലാറ്റ് ഫോമിന്റെ ഉയരം കുറവായതിനാൽ വയോജനങ്ങൾക്കും രോഗികൾക്കും കുട്ടികൾക്കും മറ്റും ട്രെയിനിൽ കയറിപ്പറ്റാൻ വളരെ പ്രയാസം. ഇതുമൂലം ട്രെയിൻ കയറുമ്പോഴും ഇറങ്ങുമ്പോഴും പലരും വീണ് അപകടത്തിൽ പ്പെടുന്നതും പതിവ് കാഴ്ചയാണ്. റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതിയും കർമസമിതിയും ഒക്കെ ഉണ്ടെങ്കിലും അവയെല്ലാം നിലവിൽ നിർജീവമായി.
യാത്രക്കാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |