SignIn
Kerala Kaumudi Online
Wednesday, 16 September 2026 11.40 PM IST

'അക്ഷരം ആരോഗ്യം" പദ്ധതി ഉദ്ഘാടനം

sn

നെടുങ്കണ്ടം: പച്ചടി ശ്രീനാരായണ എൽ.പി സ്‌കൂളിൽ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സ്‌കൂൾ സഭയിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് ഈട്ടിക്കൽ, സപ്ലൈകോ, കൃഷിവകുപ്പ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് 'അക്ഷരം ആരോഗ്യം" എന്ന പരിപാടിയുടെ സബ് ജില്ലാതല ഉദ്ഘാടനം നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശിഹാബുദ്ദീൻ ഈട്ടിക്കൽ നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ജിംസൺ അദ്ധ്യക്ഷനായി. കില ഫാക്കൽറ്റി അയൂബ് യോഗത്തിൽ പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് ആർ. രതീഷ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AKSHARAM AROGYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL