SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.09 PM IST

വെങ്കിടാചലം പുരസ്‌കാര സമർപ്പണം നാളെ

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: ഐ.എൻ.യു.സി ജില്ലാ കമ്മിറ്റിയും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് എ. വെങ്കടാചലം പുരസ്‌കാരം സമർപ്പണം നാളെ വൈകിട്ട് 3ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുൻ എം.എൽ.എ കെ.എ. ചന്ദ്രന് വെങ്കടാചലം പുരസ്‌കാരം നൽകും.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പി.സി. വിഷ്ണുനാഥ് എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. ശങ്കരദാസ്, തമ്പി കണ്ണാടൻ, പദ്മിനി തോമസ് തുടങ്ങിയവർ പങ്കെടുക്കും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY