SignIn
Kerala Kaumudi Online
Sunday, 25 October 2026 1.49 PM IST

167 പേർക്ക് കൂടി കൊവിഡ് ടി.പി.ആർ 10.42

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 167 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 335 പേർ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.42 ആണ്. ഇതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 132109 ആയി. 129336 പേർ രോഗമുക്തരായി. നിലവിൽ 1977 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1848 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1116 പേർ ഉൾപ്പെടെ ആകെ 13612 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ നിന്ന് 638 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു.


രോഗം ബാധിച്ചവർ

പുൽപ്പള്ളി 34, മാനന്തവാടി 12, പൂതാടി 11, മുള്ളൻകൊല്ലി, ബത്തേരി 10 വീതം, മീനങ്ങാടി 8, അമ്പലവയൽ, മേപ്പാടി, തിരുനെല്ലി, വെങ്ങപ്പള്ളി 7 വീതം, മുട്ടിൽ, വൈത്തിരി 6 വീതം, നെന്മേനി, പനമരം 5 വീതം, കൽപ്പറ്റ, കണിയാമ്പറ്റ, വെള്ളമുണ്ട 4 വീതം, എടവക, കോട്ടത്തറ, മൂപ്പൈനാട്, തരിയോട് 3 വീതം, നൂൽപ്പുഴ, പൊഴുതന, തവിഞ്ഞാൽ 2 വീതം, പടിഞ്ഞാറത്തറ, തൊണ്ടർനാട് ഒരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL