
മാനന്തവാടി: താഴെയങ്ങാടിയിലുള്ള കെ.എസ്.ആർ.ടി.സി. യാർഡിലെ മെറ്റൽ കാണാതായത് വിവാദത്തിൽ. യാർഡ് കോൺക്രീറ്റ് പ്രവൃത്തിയുടെ ഭാഗമായി ഇളക്കി മാറ്റിയ കല്ലുകളാണ് കാണാതായത്. മുമ്പ് ചെളി നിറഞ്ഞതുമൂലം ജീവനക്കാരുൾപ്പെടെയുള്ളവർ പണം സ്വരൂപിച്ച് കല്ലുകൾ വാങ്ങി പാകിയിരുന്നു. കോൺക്രീറ്റ് പ്രവൃത്തിയുടെ ഭാഗമായി ഇളക്കി മാറ്റിയ കല്ലുകളാണ് കാണാതായത്.
സംഭവം വിവാദമായതോടെ കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. പ്രാഥമികാന്വേഷണത്തിൽ ഒമ്പത് ലോഡോളം കല്ലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയതായാണ് സൂചന. നഷ്ടപ്പെട്ട കല്ലുകൾ കണ്ടെത്തണമെന്നും കല്ലു കടത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി.) മാനന്തവാടി യൂണിറ്റ് എ.ടി.ഒയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |