SignIn
Kerala Kaumudi Online
Tuesday, 15 September 2026 6.36 PM IST

കുളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

photo

ആലപ്പുഴ: സഹോദരനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒന്നര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത് - ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം.

സഹോദരൻ ശ്രീഹരിക്കും അയൽവീടുകളിലെ കുട്ടികൾക്കുമൊപ്പം കളിക്കുകയായിരുന്നു ശ്രീദേവ്. അമ്മ ബിൻസി അടുക്കളയിൽ പോയി മടങ്ങിയെത്തുന്നതിനിടെ കുട്ടിയെ കാണാതായി. ബിൻസിയുടെ കരച്ചിൽ കേട്ട് അയൽവാസികൾ ഓടിയെത്തി. തുടർന്ന് വീട്ടുകാരും അയൽവാസികളും നടത്തിയ തെരച്ചിലിലാണ് വീടിന് പിന്നിലെ കുളത്തിൽ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA