SignIn
Kerala Kaumudi Online
Friday, 02 October 2026 9.29 PM IST

ഇതാണ് ലിജോയുടെ 'മമ്മൂട്ടി"; ലൊക്കേഷൻ ചിത്രം പുറത്ത്

lijo-

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന 'നൻപകൽ നേരത്ത് മയക്കം' പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇപ്പോഴിതാ, ചിത്രത്തിൽ നിന്നുള്ള മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തു വന്നിരിക്കുന്നത്. മമ്മൂക്കയുടേത് വളരെ വ്യത്യസ്തമായ ഒരു വേഷമായിരിക്കുമെന്ന് ആദ്യമേ ലിജോ പറഞ്ഞിരുന്നു. അത് ശരി വയ്‌ക്കുന്ന തരത്തിലുള്ള ലുക്കാണ് പുറത്തു വന്നിരിക്കുന്നത്. സാധാരണക്കാരനായി മുണ്ടും ഷർട്ടും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്.

മമ്മൂട്ടി ആരംഭിച്ച പുതിയ നിർമ്മാണക്കമ്പനിയുടെ ആദ്യ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മമ്മൂട്ടി കമ്പനി എന്നാണ് പ്രൊഡക്ഷൻ ഹൗസിന് പേരിട്ടിരിക്കുന്നത്. സഹനിർമ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. എസ് ഹരീഷാണ് തിരക്കഥയൊരുക്കുന്നത്. 1991ൽ പുറത്തിറങ്ങിയ അമരത്തിനു ശേഷം മമ്മൂട്ടിയും അശോകനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ പഴനിയിലെ ഷെഡ്യൂൾ ആണ് ഇപ്പോൾ നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM NEWS, MAMMOOTTY, MAMMUKKA, LIJO JOSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY