SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.20 AM IST

കളിമൺ നിർമ്മാണ തൊഴിലാളികൾക്ക് വായ്പ

product

തിരുവനന്തപുരം: കളിമൺ ഉത്പന്ന നിർമ്മാണം കുലത്തൊഴിലാക്കിയവർക്ക് സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ വായ്പ നൽകും. സംരംഭങ്ങളുടെ ആധുനികവത്കരണത്തിനും പുതിയവയ്‌ക്കുമാണ് വായ്പ. ആറ് ശതമാനം പലിശ നിരക്കിൽ പരമാവധി രണ്ട് ലക്ഷം രൂപ ലഭിക്കും. 60 മാസമാണ് തിരിച്ചടവ് കാലാവധി. അപേക്ഷകരുടെ പ്രായം 18 നും 55 ഇടയിലായിരിക്കണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം കവിയരുത്.

പദ്ധതികളുടെ നിബന്ധനകൾ, അപേക്ഷാ ഫോം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവ www.keralapottery.org എന്ന വെബ്‌സൈറ്റിൽ. അപേക്ഷ ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം ഫെബ്രുവരി 10ന് വൈകിട്ട് അഞ്ചിനകം തപാലിലൂടെയോ നേരിട്ടോ അയക്കണം. വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാം നില, കനക നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം 695003. ഫോൺ: 0471 2727010, 9497690651, 9946069136.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLAY PRODUCTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA