SignIn
Kerala Kaumudi Online
Thursday, 22 October 2026 7.38 PM IST

കാമ്പസ് റിക്രൂട്ട്‌മെന്റിലെ വാഗ്ദാനം: എസ്.ആർ.എം. സർവകലാശാല വിദ്യാർത്ഥിക്ക് ശമ്പളം ഒരുകോടി!

srmist

ചെന്നൈ: കാമ്പസ് റിക്രൂട്ട്മെന്റുകളിൽ എസ്.ആർ.എം കല്പിതസർവകാശാലാ വിദ്യാർത്ഥികൾ കാഴ്‌ചവയ്ക്കുന്ന വിസ്മയനേട്ടം തുടരുന്നു. ഇലക്‌ട്രോണിക്‌സ് ഇൻസ്‌ട്രുമെന്റേഷൻ എൻജിനീയറിംഗ് കോഴ്‌സ് പാസായ ഹിമാചൽ സ്വദേശി പുരൻജെയ് മോഹൻ കാമ്പസ് റിക്രൂട്ട്‌മെന്റിൽ ജർമ്മനിയിലെ ആമസോൺ കമ്പനിയിൽ ഒരുകോടി വാർഷികശമ്പളമുള്ള നിയമനം സ്വന്തമാക്കി. സോഫ്‌റ്റ്‌വെയർ ഡെവലപ്പറായാണ് നിയമനം.

കൊവിഡിൽ സർവകലാശാലയിലെ കോഴ്‌സിനൊപ്പം സ്വയാർജിത അറിവിലൂടെയാണ് പുരൻജെയ് ശ്രദ്ധേയമായ നേട്ടം കൊയ്തതെന്ന് സർവകലാശാല ചാൻസലറും എം.പിയുമായ ഡോ.ടി.ആർ.പാരിവേന്ദർ പത്രസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങിൽ പുരൻജെയിയെ അദ്ദേഹം പുരസ്‌കാരം നൽകി ആദരിച്ചു.

കഴിഞ്ഞവർഷം സർവകലാശാലയിൽ നടന്ന കാമ്പസ് റിക്രൂട്ട്‌മെന്റിൽ രണ്ടു വിദ്യാർത്ഥികൾ 50 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ജോലി സ്വന്തമാക്കിയിരുന്നു. 2021-22 അദ്ധ്യയനവർഷം 1,050 കമ്പനികൾ സർവകലാശാലയിൽ കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തി. 10,000ലേറെ പേർക്ക് ജോലിയും ലഭിച്ചുവെന്ന് പ്രൊ-ചാൻസലർ ഡോ.പി.സത്യനാരായണൻ പറഞ്ഞു. തൊട്ടുമുമ്പത്തെ രണ്ടുവർഷങ്ങളിൽ റിക്കൂട്ട്‌മെന്റിലൂടെ നിയമനം ലഭിച്ചവർ യഥാക്രമം 7000, 8000 എന്നിങ്ങനെയായിരുന്നു.

ആമസോൺ, ഗൂഗിൾ, പേപാൽ, കംവോൾട്ട്, മോർഗൻ സ്റ്റാൻലി, ബജാജ് ഫിൻസെർവ്, ഡെലോയിറ്റ്, ടോയോട്ട, കോഗ്നിസന്റ്, കാപ്‌ജെമിനൈ, ഹോണ്ട, ബർക്ളേയ്സ്, ഫിലിപ്സ്, ഹിറ്റാചി, കെ.പി.എം.ജി., വൊഡാഫോൺ തുടങ്ങിയ കമ്പനികളാണ് കാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തിയത്.

ആശയവിനിമയത്തിലെ മികവും ഇലക്‌ട്രോണിക്‌സ് കോഴ്‌സിലൂടെ ഈ രംഗത്തെ പുത്തൻ കണ്ടുപിടിത്തങ്ങളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞതും ഇന്റർവ്യൂവിൽ നേട്ടമായെന്ന് പുരൻജെയ് പറഞ്ഞു. വൈസ് ചാൻസലർ ഡോ.സി.മുത്തമിഴ്ചെൽവൻ, രജിസ്‌ട്രാർ ഡോ.എസ്.പൊന്നുസാമി, കരിയർ സെന്റർ ഡയറക്‌ടർ വെങ്കടശാസ്‌ത്രി എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, SRM, SRMIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360