SignIn
Kerala Kaumudi Online
Sunday, 04 October 2026 10.47 PM IST

രണ്ടായിരത്തിലേറെ ഹയർസെക്കൻഡറി സ്കൂളുകളിൽ നല്ല ലൈബ്രറി നാലിടത്തുമാത്രം

p

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈബ്രേറിയൻ തസ്തികയ്ക്ക് അർഹതയുള്ള ഹയർ സെക്കൻഡറി സ്കൂളുകളുടെ എണ്ണം വെറും നാല്. രണ്ടായിരത്തിലേറെ ഹയർ സെക്കൻഡറി സ്കൂളുകളുള്ളപ്പോഴാണ് ഈ ദുരവസ്ഥ.

ഈ നാലെണ്ണത്തിൽ, ഒരു സ്കൂളിൽ മാത്രമാണ് ലൈബ്രേറിയനെ നിയമിക്കാനായി വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത്.

എറണാകുളം പൂത്തോട്ടയിലെ കെ.പി.എം.എച്ച്.എസ്.എസിന് മാത്രമാണ് താത്കാലിക നിയമനം നടത്താൻ കഴിഞ്ഞ ദിവസം അനുമതി കൊടുത്തത്. 2015ലെ കോടതി ഉത്തരവു പ്രകാരം 10,000 പുസ്തകങ്ങളുള്ള ഹയർസെക്കൻഡറി സ്കൂളുകൾക്ക് ലൈബ്രേറിയനെ (ഗ്രേഡ് നാല്, മൂന്ന്) അനുവദിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടം. പതിനായിരം പുസ്തകങ്ങളുള്ള മറ്റു മൂന്നു സ്കൂളുകൾ കോട്ടയം വെണ്ടയാർ ജെ.ജെ.എം.എം.എച്ച്.എസ്.എസ്, പറവൂർ എസ്.എൻ.എച്ച്.എസ്.എസ്., കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് എച്ച്.എസ്.എസ് എന്നിവയാണ്. ഒരു സർക്കാർ സ്കൂൾ പോലും ഈ പട്ടികയിൽ ഇല്ല.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, നവോദയ വിഭാഗങ്ങളിൽ ലൈബ്രറിയും ലൈബ്രേറിയനും ഉണ്ടെങ്കിൽ മാത്രമേ സ്കൂളുകൾക്ക് അനുമതി ലഭിക്കുകയുള്ളൂ.
ഒന്നു മുതൽ പത്താം ക്ളാസുവരെ സ്കൂളുകളിൽ ലൈബ്രറിയുണ്ടെങ്കിലും ഏതെങ്കിലും അദ്ധ്യാപകനാണ് അതിന്റെ ചുമതല. പ്രതിവർഷം നൂറു കണക്കിന് പേർ ലൈബ്രറി സയൻസ് ബിരുദധാരികളായി പുറത്തിറങ്ങുന്നുണ്ടെങ്കിലും അവർക്ക് തൊഴിലവസരങ്ങൾ കുറവാണ്.

#2077 ഹയർ സെക്കൻഡറി സ്കൂളുകൾ

852:

സർക്കാർ സ്കൂളുകൾ

846:

എയ്ഡഡ് സ്കൂളുകൾ

379:

അൺ എയ്ഡഡ്

സ്കൂളുകൾ

#കോടതി പറഞ്ഞിട്ടും

കരാർ നിയമനം

സ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറിയിലുമായി 1500 വിദ്യാർത്ഥികളിൽ കൂടുതലുണ്ടെങ്കിൽ അധികമായി ഓഫീസ് ജീവനക്കാരെ സ്ഥിരമായി നിയമിക്കാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത് കരാർ നിയമനം നടത്താൻ.

ഒന്നു മുതൽ പ്ലസ് ടുവരെയുള്ള കുട്ടികളുടെ എണ്ണം നോക്കി ക്ലാർക്ക്, മീനിസ്റ്റീരിയൽ തസ്തികകളിൽ അഞ്ചു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്.

സ്കൂൾ ലൈബ്രേറിയൻ തസ്തിക സൃഷ്ടിക്കാതെ വിദ്യാഭ്യാസ വകുപ്പ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIBRARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA